കെയ്‌റോ: ജനാധിപത്യപ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന ലിബിയക്കുമേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. ഉപരോധത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രസിഡന്റ് ഗദ്ദാഫിയുടേയും അനുയായികളുടേയും ബന്ധുക്കളുടേയും അമേരിക്കയിലെ സ്വത്തുവകകള്‍ മരവിപ്പിച്ചിട്ടുണ്ട്.
ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രക്ഷോഭകരെ സൈനികശക്തികൊണ്ട് അടിച്ചമര്‍ത്തുന്ന നടപടി അനുവദിക്കാനാവില്ലെന്ന് പ്രസഡന്റ് ബരാക് ഒബാമ പറഞ്ഞു. ലിബിയന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായി അമേരിക്കയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.
ലിബിയക്കെതിരേ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്താന്‍ യു.എന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലിബിയയിലെ മനുഷ്യാവകാശലംഘനങ്ങള്‍ കണക്കിലെടുത്ത് യു.എന്‍ മനുഷ്യാവകാശ സമിതി നിര്‍ണായക യോഗം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ലിബിയയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും. ഇതിനായി എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാരെ കടല്‍മാര്‍ഗ്ഗം നാട്ടിലെത്തിക്കാന്‍ നേവിയുടെ രണ്ട് കപ്പലുകളും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല