ലണ്ടന്‍: കേണല്‍ ഗദ്ദാഫിയുടെ മകന്റെ ലണ്ടനിലുള്ള 11മില്ല്യണ്‍ പൗണ്ടിന്റെ വീട് ഒരു സംഘം കയ്യേറി. ഗദ്ദാഫിയുടെ സ്വേച്ഛ്വാധിപത്യത്തിനെതിരേയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് സംഘം വീട് കൈയ്യേറിയത്. ടോപ്പില്‍ ദ ടിറന്റ്സ് എന്ന് സ്വയം വിളിക്കുന്ന ഗ്രൂപ്പിന്റെ സ്വാധീനത്തിലാണ് ഇപ്പോള്‍ ഈ വീടുള്ളത്. ഗദ്ദാഫിയുടെയും കുടുംബത്തിന്റെയും സ്വത്ത് കണ്ട്കെട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ വീട് കയ്യേറിയതെന്ന് സംഘം പ്രഖ്യാപിച്ചു.
ലിബിയയില്‍ നിന്നും ലണ്ടനില്‍ നിന്നും പുറത്തുപോകുക എന്ന ബാനര്‍ വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചിട്ടുണ്ട്. ലോകമെമ്പാടുമുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഗദ്ദാഫിയുടെ മകന് ഈ വീട് വില്ക്കാന് ശ്രമിച്ചിരുന്നു. അധ്യാധുനിക സൗകര്യങ്ങളെല്ലാമുള്ള വീടാണിത്.
ഈ വസ്തു അത് അര്‍ഹിക്കുന്ന ലിബിയന്‍ ജനതയ്ക്ക് തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുവേണം. ഇവിടെ ആഡംബര ജീവിതം നയിക്കാനല്ല ഞങ്ങള്‍ വന്നത്. ഗൗരവമുള്ള കാര്യം നടത്താനാണ് ഞങ്ങള്‍ ഇവിടെ താമസമാക്കിയിരിക്കുന്നത്. ഞങ്ങള്‍ ചെയ്യുന്ന നിയമവിരുദ്ധമാണെന്ന് തോന്നുന്നില്ല- വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് സംഘത്തലവന് പറഞ്ഞു.
മോണ്‍ഗോമെറി ജോണ്‍സ് എന്ന വ്യാജ പേരിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകിരച്ചത്. വീടിനുള്ളില്‍ എത്രപേരുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഗദ്ദാഫിയുടെ ലണ്ടനിലുള്ള 300മില്ല്യണ്‍ പൗണ്ടിന്റെ സ്വത്തുവകകള്‍ മരവിച്ചിട്ടുണ്ട്. ഈ വീടും അതിലുള്‍പ്പെടുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല