ലിബിയയിലെ സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ ആയുധവര്‍ഷം നടത്തിയെന്ന് ഫ്രാന്‍സ് സമ്മതിച്ചതോടെ പ്രക്ഷോഭകരുടെ കൈകളിലേക്ക് മറ്റുരാജ്യങ്ങള്‍ വഴിയെത്തിയ ആധങ്ങളെക്കുറിച്ച് ആഫ്രിക്കന്‍ യൂനിയനില്‍ ആശങ്കയുയരുന്നു. ലിബിയയില്‍ ഫ്രാന്‍സ് ആയുധവര്‍ഷം നടത്തിയതോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ സുരക്ഷിതത്വം അവതാളത്തിലാണെന്ന ആശങ്ക ആഫ്രിക്കന്‍ യൂനിയന്‍ കമീഷണര്‍ ജീന്‍ പിന്‍ഗ് പ്രകടിപ്പിച്ചു.
പ്രക്ഷോഭകര്‍ക്ക് ലഭിച്ചിട്ടുള്ള ആയുധങ്ങള്‍ അല്‍ഖാഇദയുടെ കൈകളിലെത്തുമോയെന്ന സന്ദേഹവും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. ആയുധങ്ങള്‍ അനധികൃതമായി വര്‍ഷിക്കപ്പെട്ടത് തീവ്രവാദസംഘടനയുടെ കൈകളിലെത്തിച്ചേരുമെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് നല്‍കിയ ആയുധങ്ങളില്‍ മെഷീന്‍ ഗണ്‍, റോക്കറ്റുകള്‍, ഗ്രനേഡുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടുന്നതായാണ് വിവരം. മുമ്പ് വാര്‍ത്താ ഏജന്‍സികളും ‘ലേ ഫിഗാറോ’ എന്ന പത്രവും ഫ്രാന്‍സ് ലിബിയയില്‍ ആയുധവര്‍ഷം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലിബിയയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ തുനീഷ്യക്കിടയിലുള്ള നാഫ്യൂസ മലനിരകളിലാണ് ആയുധവര്‍ഷം നടന്നത്. ലിബിയയിലെ പ്രക്ഷോഭകര്‍ക്കുമേല്‍ ഖദ്ദാഫി അനുകൂലികള്‍ മേല്‍ക്കോയ്മ നേടുമെന്നുറപ്പായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ ഭക്ഷണവും വസ്ത്രങ്ങളൂം മരുന്നും മറ്റും വിതരണം ചെയ്തതെന്ന് ഫ്രഞ്ച്‌സേനാ വൃത്തങ്ങള്‍ പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് സ്വയംരക്ഷക്കായാണ് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയതെന്ന് അവര്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല