കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കാന്‍ സായുധ കലാപം നടത്തിവരുന്ന ലിബിയന്‍ പ്രക്ഷോഭകര്‍ക്ക് 100 കോടി ഡോളറിന്റെ സഹായം നല്കാന് വന്‍ശക്തി രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. അടുത്ത നാലു മാസക്കാലത്തേക്ക് 300 കോടി ഡോളര്‍ ആവശ്യമാണെന്ന് പ്രക്ഷോഭകര്‍ രൂപം നല്കിയ ഭരണമാറ്റ കൗണ്‍സില്‍ അറിയിച്ചിരുന്നു. അതിനിടെ ലിബിയയില്‍ ഭരണം നടത്താന്‍ നിയമസാധുതയുള്ള വേദിയായ ഭരണമാറ്റ കൗണ്‍സിലിന് അമേരിക്കയും അംഗീകാരം പ്രഖ്യാപിച്ചു. ആസ്ട്രേലിയ, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിലിന് അംഗീകാരം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി ംെംംദേവിന്റെ ദൂതന് മിഖായേല്‍ മാര്‍ഗലേവ് ലിബിയന്‍ അധികൃതരുമായി ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ബെന്‍ഗാസിയല്‍ അറിയിച്ചു. ലിബിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാധ്യസ്ഥ നീക്കം ആരംഭിച്ച ഇദ്ദേഹം ബെന്ഗാസിയില് പ്രക്ഷോഭകരുമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഭാഷണം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല