ട്രിപ്പോളി: ഈജിപ്തിന്റെയും യു.എസിന്റെ പ്രത്യേക സൈനിക വിഭാഗം ലിബിയന്‍ വിമതര്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലിബിയയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം നല്‍കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച ഈജിപ്തില്‍ നിന്നും കിഴക്കന്‍ ലിബിയയിലേക്ക് കാറ്റിയുഷ റോക്കറ്റുകളുമായി ഒരു ചരക്കുകപ്പല്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കപ്പലിന്റെ ഉറവിടം ഈജിപ്താണെന്ന് ഉറപ്പായിട്ടില്ല. എന്നാല്‍ ഈജിപ്ത് വഴിയാണ് ഇത് ലിബിയയിലെത്തിയത്. ഈ റോക്കറ്റുകള്‍ ഉപയോഗിക്കാനാണ് വിമതര്‍ക്ക് പരിശീലനം നല്‍കുന്നത്.
ലിബിയയുടെ കാര്യത്തില്‍ ഈജിപ്ത് നടത്തുന്ന അനാവശ്യ ഇടപെടല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. കൂടാതെ ആയുധവുമായി ചരക്കുകപ്പല്‍ എത്തിയതുമായി ബന്ധപ്പെട്ട് പല സംശയങ്ങളുമുയരുന്നുണ്ട്.
ലിബിയന്‍ വിമതര്‍ക്ക് യു.എസ് സൈനിക പരിശീലനം നല്‍കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗെയ്റ്റ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ് രഹസ്യമായി സൈനിക പരിശീലനം നടത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.
അതിനിടെ വിമതര്‍ തിരിച്ചുപിടച്ച ബ്രഗയില്‍ ഗദ്ദാഫി സേനയെന്നു കരുതി നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 13 വിമതര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. എന്നാല്‍ ഇതുപോലുള്ള തെറ്റുകള്‍ ഇനിപറ്റാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് നാറ്റോ സൈന്യം ഉറപ്പുനല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല