സിസേറിയനെ തുടര്‍ന്ന് ഉണ്ടായ പനിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ലണ്ടനില്‍ മരിച്ച കോതമംഗലം സ്വദേശിനി ലിബി ഷാനുവിന്റെ മൃതദേഹം ഇന്ന് ക്രോയിഡോണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.ഇന്ന് ഉച്ചക്ക് 12 മണിമുതല്‍ 2 മണിവരെ റോലാന്‍്‌റ ഫ്യൂണറല്‍ സര്‍വ്വീസസിന്റെ വൈറ്റ് ഹോഴ്‌സ് റോഡിലെ 301/303 (CR0 2HR) എന്ന സ്ഥലത്താണ് പൊതുദര്‍ശനത്തിന് വയ്ക്കുന്നത്.
നാളെ രാവിലെയുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ലിബിയുടെ മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ഉള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പോകുന്ന ഷാനുവും കുഞ്ഞും ദുബായിയില്‍ നിന്നും ലിബിയുടെ മൃതദേഹം കൊണ്ട് പോകുന്ന വിമാനത്തില്‍ ആയിരിക്കും യാത്ര തിരിക്കുക. വ്യാഴാഴ്‌ച്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന ലിബിയുടെ സംസ്ക്കാര ചടങ്ങുകള്‍ അന്ന് തന്നെ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല