ഹരികുമാര്‍ ഗോപാലന്‍ (പി. ആര്‍. ഒ): ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 14 ആം തിയതി 5 മണിക്ക് വിസ്റ്റൊന്‍ ടൌണ്‍ ഹാളില്‍ ആരംഭിക്കും. അതിലേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു. നയന മനോഹരമായ ഒട്ടേറെ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.
മത സഹോദരൃത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതസഹോദരൃത്തിന്റെ ശഖുനാദം മുഴക്കികൊണ്ട് ലിമ നടത്തുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഇതിനോടകംതന്നെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധനേടികഴിഞ്ഞു. ഒട്ടേറെ നൂതനമായ കല കായിക പരിപാടികളാണ് ഈവര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷൃര്‍ തമ്മിലടിക്കുമ്പോള്‍ അതിന്‍നിന്നു വൃതൃസ്തമായി മതസഹോദരൃത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് LIMA ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്. ഈ മനോഹരമായ പരിപാടി ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് താഴെകൊടുക്കുന്നു,
WHISTON TOWN HALL ,OLD COLLIERY ROAD, MERSYSIDE. L35 3QX
വിവരങ്ങള്‍ അറിയുവാന്‍,
ഫോണ്‍: 07859060320, 07886247099
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല