. വൈകാതെ സിനിമ പ്രവേശം ഉണ്ടാകുമെന്ന് ലിയാണ്ടര്‍ പേസ് അടുത്തിടെ ചെന്നൈയിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. താന്‍ നാലു ചിത്രങ്ങള്‍ക്ക് ഇതിനകം കരാര്‍ ഒപ്പുവെച്ചിട്ടുള്ളതായി വ്യക്തമാക്കിയ ലിയാണ്ടര്‍ പേസ് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. നാലു ചിത്രങ്ങള്‍ക്ക് കരാറുറപ്പച്ചതില്‍ ഒരു ചിത്രത്തില്‍ ഇതിനകം താന്‍ വ്യാപൃതനായിക്കഴിഞ്ഞതായും പേസ് അറിയിച്ചു.
”എല്ലാകാലത്തും ടെന്നീസ് കളിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റൊരു മാധ്യമത്തിലൂടെ നിങ്ങളുടെ മുന്നിലെത്താനാണ് പുതിയ തീരുമാനം. ”16-ാം വയസ്സില്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൈവന്നെങ്കിലും സമയക്കുറവുകാരണം പിന്‍മാറുകയായിരുന്നു” -പേസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല