പെട്രോളിന് പകരം ചിലവുകുറഞ്ഞ മറ്റൊരു ഇന്ധനവുമായി ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ രംഗത്ത്. ഇവരുണ്ടാക്കിയ കൃത്രിമ പെട്രോളിന് ലിറ്ററിന് 19 പെന്നിയാണ് വില. പരമ്പരാഗത പെട്രോളിലടങ്ങിയ പ്രധാനമൂലകമായ കാര്‍ബണ്‍ ഈ പെട്രോളിലില്ല. പകരം ഹൈഡ്രജന്‍ ഉപയോഗിച്ചാണ് പുതിയ ഇന്ധനം നിര്‍മ്മിച്ചിരിക്കുന്നത്. പ്രോഫസര്‍ സ്റ്റീഫന്‍ ബെന്നിംങ്ടണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രഞ്ജരാണ് ഈ കണ്ടെത്തലിനു പിന്നില്‍.
വിലക്കുറവ് മാത്രമല്ല ഈ പെട്രോളിന്റെ മേന്മ. കാര്‍ബണിന് പകരം ഹൈഡ്രജന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതിനാല്‍ ഈ ഇന്ധനം ഉപയോഗിച്ച് ചലിക്കുന്ന വാഹനങ്ങള്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടില്ല എന്ന പ്രത്യേകതയുമുണ്ട്.
ഈ ഇന്ധനം ഉപയോഗിച്ച് വാഹനങ്ങളുടെ പരീക്ഷണപറക്കല്‍ അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുകയാണ്. ഇത് വിജയിക്കുകയാണെങ്കില്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ നമുക്കിത് പണം കൊടുത്ത് വാങ്ങിക്കാന്‍ കഴിയും.
പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിപ്പിച്ച പ്രൊഫസര്‍ സ്റ്റീഫന്‍ ബെന്നിംങ്ടണ് പുതിയ ഇന്ധനത്തെക്കുറിച്ച് പറയുന്നതിങ്ങനെ ‘ഒരു തരത്തില്‍ പറയുകയാണെങ്കില്‍ ഹൈഡ്രജനാണ് യഥാര്‍ത്ഥ ഇന്ധനം. പെട്രോളിനേക്കാള്‍ മൂന്ന് മടങ്ങ് ഊര്‍ജം ഇതിനുണ്ട്. ഇത് കത്തുമ്പോള്‍ വെള്ളമല്ലാതെ മറ്റൊന്നും പുറത്തുവരികയുമില്ല. കാറുകള്‍ക്കും വിമാനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഇപ്പോള്‍ ഉപയോഗിക്കുന്ന ഹൈഡ്രോകാര്ബണുകളെക്കാള് മികവ് ഞങ്ങളുടെ ഈ ഇന്ധനം ഉണ്ടാക്കും’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല