ടോം ജോസ് തടിയംപാട്: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍( LIMCA) യുടെ പത്താമത് ചില്‍ഡറന്‍സ് അവാര്‍ഡു നൈറ്റ് ചരിത്രം കുറിച്ച് കൊണ്ട് ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍ ശനിയാഴ്ച കൊണ്ടാടി.
വെയില്‍സിലെ കാര്‍ഡിഫില്‍ നിന്നും വന്ന മൂന്നു സഹോദരി മാരുടെ ട്രൂപ്പ് ആയ ലിറ്റില്‍ എയിജല്‍സ് അവധരിപ്പിച്ച കലാ പരിപാടിയില്‍ മതി മറന്നു ആളുകള്‍ നൃത്തം ചവുട്ടി .വിവിധകലാ മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അത് LIMCA യെ സംബധിച്ചിടത്തോളം ഒരു അഭിമാന നിമഷമായി മാറി . കലാതിലകം ആയി മഹിമ മനോജ് ,തിരഞ്ഞെടുത്തപ്പോള്‍ കലാ പ്രതിഭ സ്ഥാനത്തിനു നീല്‍ ജോജോയും അദുല്‍ തമ്പിയും അര്‍ഹരായി ,
ദുബായ് ജെയിലില്‍ തെറ്റ്ധരിക്കപ്പെട്ടു മരണ ശിക്ഷ വിധിച്ചു കിടന്ന മലപ്പുറം സ്വദേശി ഗംഗധാരനെ ജെയിലില്‍ നിന്നും മോചിപ്പിക്കാന്‍ ബ്രിസ്റ്റോള്‍ കൌണ്‍സില്‍ അംഗം കൂടി ആയ ടോം അദിത്യ നടത്തിയ ഇടപെടലിനെ മാനിച്ചു സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് ടോം അദിതൃയക്ക് നല്‍കി ആദരിച്ചു .
യോഗത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ തലശേരി ആര്‍ച്ചു ബിഷപ്പ് ആയിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റം നമ്മുടെ സ്വത്വവും സംസ്‌കാരവും നിലനിര്‍ത്തി നമ്മള്‍ നേടുന്നതാണ് വലിയ വിജയം. അത്തരത്തില്‍ നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കാന്‍ LIMCA നടത്തുന്ന മഹത്തായ ശ്രമത്തെ അഭിനന്ധിച്ചു ..
സ്‌നേഹം ആണ് ദൈവ മുഖം എന്നും, അതുകൊണ്ട് സ്‌നേഹം ഉള്ളയിടങ്ങളില്‍ മാത്രമാണ് ദൈവ സാനൃതൃം ഉണ്ടായിരിക്കുന്നത് അതുകൊണ്ട് നിങള്‍ ഈ കാണുന്ന സ്‌നേഹം നിലനിര്‍ത്തി മുന്‍പോട്ടു പോകണമെന്നും അദ്ദേഹം ഓര്‍മിപിച്ചു പിന്നിട് സംസാരിച്ച ലിവപൂല്‍ കാത്തോലിക് ചാപ്ലിന്‍ ഫാദര്‍ ജിനോ അരികാട്ട് LIMCA യുടെ സല്‍പ്രവര്‍ത്തികള്‍ എടുത്തു പറഞ്ഞു അഭിനധിച്ചു .
കൌണ്‍സിലര്‍ ടോം അധിത്യ നിലവിളക്ക് കൊളുത്തി സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു. LIMCA യുടെ പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് ആദൃഷന്‍ ആയിരുന്നു LIMA പ്രസിഡണ്ട് ലിദിഷ് രാജ് തോമസ് , ACAL പ്രസിഡണ്ട് തോമസ് ജോര്‍ജ് , തമ്പി ജോസ് ,എന്നിവര്‍ സംസാരിച്ചു എബി മാത്യു സ്വാഗതം ആശംസിച്ചു .
യോഗത്തില്‍ വച്ച് വിദ്യഭിസ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികളെ അഭിനധിച്ചു , 15 എ സ്റ്റാര്‍ നേടിയ ലിറ്റില്‍ എയിജല്‍സ് അംഗം കൂടി ആയ ജിം പിപ്പ്‌നെ യോഗത്തില്‍ വച്ച് പ്രതൃാഗം അഭിനധിച്ചു.
ലിവര്‍പൂളിനെ ഇളക്കി മറിച്ച ഈ മഹത്തയ കല പരിപാടിക്ക് നേത്രുതം കൊടുത്ത LIMCA പ്രസിഡണ്ട് തോമസ് ജോണിനെയും അദ്ദേഹത്തിന്റെ കമ്മറ്റിയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല