അന്‍പതു ദിവസത്തെ നോമ്പിനും പ്രാര്‍ത്ഥനയ്ക്കും വിരാമമിട്ടുകൊണ്ട് പ്രത്യാശയുടെയും ശാന്തിയുടെയും സന്ദേശവുമായി എത്തിയ ഉയര്‍പ്പുതിരുനാള്‍ ലിവര്‍പൂളിലെ വിശ്വാസി സമൂഹം ഒന്നായി ആഘോഷിച്ചു.ദുഃഖ ശനിയാഴ്ച രാത്രി 10 .30 ന് സെന്റ് ഫിലോമിനാസ് RC ചര്‍ച്ചില്‍ ലിവര്‍പൂള്‍ അതിരൂപത സ്പിരിച്ചല്‍ ഡയറകട്ടര്‍ ഫാദര്‍ ബാബു അപ്പാടന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഉയര്‍പ്പുതിരുനാള്‍ തിരുക്കര്‍മങ്ങള്‍ നടത്തപ്പെട്ടു.
ഫാദര്‍ ഡേവിഡ് തിരുനാള്‍ സന്ദേശം നല്‍കി .ഫാദര്‍ ജൂഡ് കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസ്ക്കാരത്തിന്റെ ഭാഗമായ ഈസ്റ്റര്‍ എഗ്സ് കുട്ടികള്‍ക്ക് നല്‍കി.ഈസ്റ്റര്‍ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷം ആയിരിക്കണമെന്നും ആദേഹം ഉദ്ബോധിപ്പിച്ചു.തിരുനാളില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് ആഘോഷങ്ങള്‍ നവ്യാനുഭൂതി പകര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല