സണ്ണി മണ്ണാറത്ത്: ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം. ഈ വര്‍ഷവും ചെറിയ നോമ്പ് കാലത്ത് ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് നടത്തി വരുന്ന മൂന്ന് ദിവസത്തെ വാര്‍ഷിക നവീകരണ ധ്യാനം തുടങ്ങി. ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്ത് നേതൃത്വം നല്കുന്ന ധ്യാനത്തിന് പ്രതികൂലമായ കാലാവസ്ഥയില്‍ പോലും അനേകം വിശ്വാസികള്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഫാ. ആന്റണി തെക്കനാത്ത് സീറോ മലബാറിന്റെ ലിവര്‍പൂള്‍ ചാപ്ലയിന്‍ ഫാ. ജിനോ അരീക്കാട്ടും കാര്മ്മികരായ വിശുദ്ധ കുര്‍ബാനയോടെ തുടക്കം കുറിച്ചു. തുടര്‍ന്ന് ബ്രദര്‍ ടോമി പുതുക്കാട് വചന പ്രഘോഷണം നടത്തി. ഫാ. ആന്റണി തെക്കനാത്ത് വചന സന്ദേശത്തില്‍ ദൈവത്തെ അറിയുമ്പോള്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ വിശുദ്ധ ബൈബിളിന്റെ വെളിച്ചത്തില്‍ വിശ്വാസികള്‍ക്ക് പകര്‍ന്നു നല്കി. ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയും, ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 6 വരെയും ധ്യാനം തുടര്‍ന്ന് നടക്കും. സ്പിരിച്വല്‍ ഷെയറിംഗ്, കൈ വയ്പ്പ് ശുശ്രൂഷ, സൗഖ്യ പ്രാര്‍ത്ഥന, കൗന്‍സിലിങ്ങ്, കുമ്പസാരം, ദിവ്യ ബലി എന്നിവ ധ്യാന ദിവസങ്ങളില്‍ ഉണ്ടായിരിക്കും . ചെറിയ നോമ്പ് നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരു പുതിയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ മലയാളികളെയും ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജിനോ അരീക്കാട്ട് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. സുരക്ഷിതമായ ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല