ലിവര്‍പൂള്‍: ഭാരതത്തിന്റെ അപ്പോസ്തലനായ മാര്‍ത്തോമ്മ ശ്ലീഹയുടെ ദുക്‌റാന തിരുനാള്‍ ജൂലൈ രണ്ടാംതീയതി ആഘോഷിക്കുന്നു. വി.തോമാ ശ്ലീഹയുടെ തിരുനാളിനൊടൊപ്പം രക്തസാക്ഷിയായ വി.സെബാസ്റ്റ്യാനോസ്റ്റ് സഹദായുടെ അമ്പ് എഴുന്നള്ളിപ്പും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി.അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മത്തിരുനാളും ആഘോഷിക്കപ്പെടുന്നു.
ഈ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സെന്റ് തോമസ് നഗറില്‍വെച്ചാണ്. ലിവര്‍പൂള്‍ അതിരൂപതയുടെ വിവിധ മേഖലകളില്‍ അധിവസിക്കുന്ന പ്രവാസി കത്തോലിക്ക സമൂഹങ്ങളുടെ തനതായ പാരമ്പര്യത്തിലും വിശ്വാസത്തിലും അതിഷ്ഠിതമായി നടത്തപ്പെടുന്ന തിരുനാള്‍ ആഘോഷങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ വേണ്ട കര്‍മ്മപരിപാടികള്‍ക്ക് തിരുനാള്‍ കമ്മറ്റി രൂപം നല്‍കി. തോമസ്‌കുട്ടി ഫ്രാന്‍സിസ് ജന.കണ്‍വീനറായും ജോബിന്‍ സൈമണ്‍ ജോയിന്റ് കണ്‍വീനറായും ബോബി മുക്കാടന്‍, ബിജു പുന്നശ്ശേരി എന്നിവര്‍ പബ്ലിസിറ്റി കണ്‍വീനര്‍ ആയും ജോസി നെടുമുടി, ആന്റണി നങ്കച്ചിപ്പറമ്പില്‍, ജോബിഷ് ലൂക്കാ, റെജി തോമസ്, ബാബു ജോസഫ്, ജോജോ തിരുനിലം, സുനിതാ ജോര്‍ജ്ജ്, ഷാജി മാത്യു, ടൈറ്റസ് ജോസഫ്, ടോണി ജോസഫ്, റ്റോമി വര്‍ക്കി, അനുമോള്‍ തോമസ്, ബേബി എബ്രഹാം, എന്നിവര്‍ക്കൊപ്പം 20ല്‍പ്പരം കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി. അഭിവന്ദ്യ പിതാക്കന്‍മാരും വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന തിരുനാള്‍ കൂര്‍ബ്ബാന ആത്മീയ ഉണര്‍വ്വേകും. പൊന്‍,വെള്ളി കുരിശുകളും വി.തിരുസ്വരൂപങ്ങളും, വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണം ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ വലയംചെയ്യുമ്പോള്‍ ലിവര്‍പൂള്‍ മണ്ണിനെ ഭക്തിസാന്ദമാക്കും. അതിനുശേഷം നേര്‍ച്ചവിളമ്പ്. ഉച്ചതിരിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ മത,രാഷ്ട്രീയ, സാമൂഹികതലത്തിലുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്നതാണ്. തുടര്‍ന്ന് നടത്തപ്പെടുന്ന കലാസായാഹ്നത്തില്‍ ലിവര്‍പൂളിലെ വിവിധ മേഖലകളില്‍ നിന്നുള്ള വര്‍ണ്ണപകിട്ടാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. ജൂണ്‍ അഞ്ചുമുതല്‍ 30 വരെ ലിവര്‍പൂള്‍ അതിരൂപതയുടെ വിവിധ മേഖലകളില്‍ വി.സെബാസ്റ്റ്യനോസ്റ്റിന്റെ അമ്പെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നതാണെന്ന് സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.സാബു അപ്പാടന്‍ അറിയിച്ചു. തിരുനാള്‍ നഗറില്‍ കേരളത്തനിമയുള്ള ഭക്ഷണശാലകളും അതിവിപുലമായ കാര്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ തോമസ്സുകുട്ടി ഫ്രാന്‍സിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ്സുകുട്ടി ഫ്രാന്‍സിസ് 07882193199 ജോബിന്‍ സൈമണ്‍ 07930857362 ബോബി മുക്കാടന്‍ 07727186192
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല