1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2011

ഫസാര്‍ക്കലി: ഫസാര്‍ക്കലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കുടുംബങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക വേദിയായ ലിവര്‍പൂള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എല്‍.ഐ.സി സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്ര ആഗസ്റ്റ് 20ന് ശനിയാഴ്ച നടത്തപ്പെടും. ഇത് എല്‍.ഐ.സി നടത്തുന്ന മൂന്നാമത് വിനോദയാത്രാ പരിപാടിയായിരിക്കും ഇത്.

വെയില്‍സിലേക്ക് രാവിലെ 8 മണിക്ക് വിനോദയാത്രക്കുള്ള കോച്ച് മെംബര്‍മാരെയും കൊണ്ട് പുറപ്പെടും. രാത്രി 8മണിയോടെ വിനോദയാത്രാ സംഘം തിരിച്ചെത്തും.

വെയില്‍സില്‍ കാര്‍ഡിഫിലെ സയന്‍സ് മ്യൂസിയം, പ്രശസ്തമായ കാസ്റ്റിലുകള്‍, പാര്‍ലമെന്റ് മന്ദിരം, വിവിധ പാര്‍ക്കുകള്‍, ബീച്ച് എന്നിവ സന്ദര്‍ശിക്കുകയും വിനോദ വിജ്ഞാന പരിപാടികളില്‍ പങ്കാളികളാവുകയും ചെയ്യും.

ഫാമിലി ഫണ്‍ ഗെയിംസ്, സാഹസികത ഉളവാക്കുന്ന റൈഡുകള്‍ എന്നിങ്ങനെ വിനോദയാത്രയെ അവിസ്മരണീയമാക്കുവാന്‍ ആന്റണി പുറവടി, മനോജ് ചാക്കോ, ജോസ്, ടോമി, സോജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ബ്രിങ്ങ് ആന്റ് ഷെയര്‍ ദി മീല്‍ എന്നതിലൂടെ എല്‍.ഐ.സി സൗഹൃദ കൂട്ടായ്മക്ക് ആക്കം കൂട്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.