1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2016

ടോം ജോസ്: കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നിര്യാതയായ ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സിന്‌ടോ ജോണിന്റെ ഭാര്യ സിനിമോളിന്റെ മാതാവ് ഉഴവൂര്‍ തൊട്ടിയില്‍ മേരി ജോസഫ്ന്റെ ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഉഴവൂര്‍ സൈന്റ്‌റ് സ്റ്റിഫന്‍ പള്ളിയില്‍ നടക്കും, കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പള്ളിയില്‍ പോകുന്നതിനു മുന്‍പ് കസേരയില്‍ ബൈബിള്‍ വായിച്ചിരുന്നപ്പോള്‍ പുറകോട്ടു മറിഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . സിന്ടയും ഭാര്യസിനിയും ബുധനഴാച്ച രാവിലെ നാട്ടിലേക്കു പുറപ്പെട്ടു എത്തിച്ചേര്‍ന്നിരുന്നു.

മക്കള്‍: മിനി, അനില്‍, സുനിമോള്‍ (ഇരുവരും യു.കെ.). മരുമക്കള്‍: സൈമണ്‍ പരപ്പനാട്ട് അരീക്കര, റോഷ്ണി, സിന്റോ വെട്ടുകല്ലേല്‍ ഉഴവൂര്‍ (ഇരുവരും യു.കെ.) സംസ്‌കാരം വെള്ളിയച്ച നടക്കും. ആദരാഞ്ജലികള്‍..

ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിനു വേണ്ടി യുണിറ്റ് സെക്രട്ടറി സാജു ലുകോസ് പാണപറമ്പില്‍ അനുശോചനം അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.