ടോം ജോസ്: ലിവര്‍പൂള്‍ ക്‌നാനായ ഫാമിലി ഫോറം ക്രിസ്തുമസ് ആഘോഷവും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഫസര്‍കെലി ഹോളിനെയിം ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
കുര്‍ബാനയ്ക്ക് ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. നിങളുടെ മനസ് ചാവുകടല്‍ പോലെ കെട്ടി കിടക്കരുത് ഗലിലിയ തടാകം പോലെ പുറത്തേക്കു ശുദ്ധജലം പ്രവഹിക്കുന്നതാവണം എന്ന് സന്ദേശം നല്‍കിയ ഫാദര്‍ ഫിലിപ്പ് ഓര്‍മിപ്പിച്ചു.
ഫസര്‍കെലി റോയല്‍ ബ്രിട്ടീഷ് ലിജിയാന്‍ ക്‌ളബില്‍ പിന്നിട് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികള്‍ വിവിധ കലാമത്സരങ്ങള്‍ അവതരിപ്പിച്ചു. ഡഗഗഇഅ കലാമേളയില്‍ മിസ്റ്റര്‍ ക്‌ന ആയി തിരഞ്ഞെടുത്ത സിന്റോ ജോണിനെയും മിസ്സ് ക്‌ന ആയി തെരഞ്ഞെടുത്ത ടെസ്സി സോജനെയും അഭിനന്ദിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും യോഗത്തില്‍ അഭിനന്ദിച്ചു. ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തില്‍ നിന്നും ആദ്യമായി നഴ്‌സിംഗ് ജോലിയില്‍ ബാന്‍ഡ് എട്ട് നേടിയ സോജന്‍ തോമസിനെയും യോഗത്തില്‍ ആദരിച്ചു.
യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍, സജി തോമസ്, ഫെയോന്‍ ജോജോ, മോള്‍സി ഫിലിപ്പ് , സോജന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
അടുത്ത രണ്ടു വര്‍ഷത്തേക്ക് ഉള്ള കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സിന്റോ ജോണ്‍, സെക്രട്ടറി ആയി സാജു ലൂക്കോസ്, ട്രഷറര്‍ ആയി അബ്രഹാം നംബനതെല്‍, വൈസ് പ്രസിഡന്റ് ടെസ്സി സോജന്‍, ജോയിന്റ് സെക്രട്ടറി ആയി സിറിയക് സ്റ്റിഫന്‍ എന്നിവരെ തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങള്‍ ആയി വില്‍സണ്‍ ഫിലിപ്പ് ,സജീവ് മാക്കില്‍, ജിബു ജോസഫ്, സിനി ടോം, ബിന്‍സി ബേബി, തോമസ്‌കുട്ടി ജോര്‍ജ് (തൊമ്മന്‍ )എന്നിവരെയും തിരഞ്ഞെടുത്തു.വിഭവസമൃദ്ധമായ ക്രിസ്തുമസ് സദ്യയും കഴിച്ചു എല്ലാവരും പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല