സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളിയായ കൊട്ടാരക്കര സ്വദേശി വിനു ജോസഫ് യാത്രയായി, അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ. 42 വയസായിരുന്നു. ലിവര്‍പൂളിലെ നോട്ടില്‍ ആഷ് വിനു ജോസഫ് കൊട്ടാരക്കര അഞ്ചല്‍ സ്വദേശിയാണ്.
അസുഖം ബാധിച്ച് ഏതാനും ദിവസങ്ങളായി റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു വിനുവെന്ന് അടുപ്പമുള്ളവര്‍ അറിയിച്ചു. ലിനിയാണ് ഭാര്യ. വിനു, ലിനി ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുമുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു വിനു. രണ്ടാഴ്ച മുമ്പ് രോഗം വഷളായതിനെ തുടര്‍ന്നാണ് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപ്രതീക്ഷിതമായെത്തിയ വിനുവിന്റെ മരണവാര്‍ത്ത ലിവര്‍പൂള്‍ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ആശുപത്രിയും പരിസരവും വിവരമറിഞ്ഞ് എത്തുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഒന്നുംതന്നെ ഇതുവരെ എടുത്തിട്ടില്ലെന്ന് വിനുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല