Tome Jose: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണം ടിക്കെറ്റ് വില്‍പ്പന ആരംഭിച്ചു .
സെപ്റ്റംബര്‍ 22ാം തിയതി നടക്കുന്ന ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) ഓണാഘോഷ പരിപാടികളുടെ ടിക്കെറ്റ് വിതരണത്തിന്റെ ഉത്ഘാടനം പ്രസിഡണ്ട് ടോം ജോസ് തടിയംപാട് ലിമയുടെ സീനിയര്‍ മെമ്പറായ ജോര്‍ജ് കിഴക്കേക്കരയ്ക്കു നല്‍കികൊണ്ട് ഇന്നു നിര്‍വഹിച്ചു ലിമ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു ,ലിവര്‍പൂളിലെ സ്‌പൈസ് ഗാര്‍ഡനില്‍ വച്ചാണ് ചടങ്ങുനടന്നത്
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിമയുടെ ഓണഘോഷം എക്കാലവും ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു ..
വിവിധയിനം കലാപരിപാടികള്‍ യു കെ യുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമ പരിപാടിയിലേക്ക് എത്തിച്ചേരും കൂടാതെ ലിവര്‍പൂളിലെ കല കായിക പ്രതിഭകളും പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. GCSC , A ,ലെവെല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും
വരുന്ന സെപ്റ്റംബര്‍ മാസം 22 ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൌണ്‍ ഹാളാണ് ഓണഘഷപരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണ സദ്ധൃക്കു ശേഷം കല പരിപാടികള്‍ ആരംഭിക്കും . ,
ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും ക്ഷണിക്കുന്നു. സ്വാഗതം.
പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക 07859060320, ,.07886247099 ..07846443318.
ലിമക്ക് വേണ്ടി പിആര്‍ഒ ഹരികുമാര്‍ ഗോപാലന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല