1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

Rajeev Vava: ലിവര്‍പൂള്‍ ലയണ്‍സ് വോളിബാള്‍ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓള്‍ യൂറോപ്പ് വോളിബാള്‍ ടൂര്‍ണമെന്റ് ഈ വരുന്ന നവംബര്‍ 17 നു രാവിലെ പത്തുമണിമുതല്‍ കെന്‍സിംഗ്ടണ്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ച് നടത്തപ്പെടും. മുന്‍കാല ചാമ്പ്യന്മാരും പുതിയ താരനിരകളും അണിനിരക്കുന്ന ഈ കായിക മാമാങ്കത്തില്‍ വിയന്ന, കെ വി സി birmingham, ഈഗിള്‍സ് പ്ലെയ്‌മോത്, എല്‍ ആന്‍ഡ് ഡി സ്‌ട്രൈക്കേഴ്‌സ് ല്യൂട്ടന്‍, ഗ്‌ളൗസ്റ്റര്‍, പ്രെസ്റ്റണ്‍, ഷെഫീല്‍ഡ് സ്‌പൈക്കേഴ്‌സ്, ലിവര്‍പൂള്‍ ലയണ്‍സ്, ലിവര്‍പൂള്‍ ലയണ്‍സ് റിസേര്‍വേസ് എന്നി ടീമുകള്‍ മാറ്റുരക്കുന്ന മിന്നുന്ന സ്മാഷുകളും പൊന്നുന്ന ബ്ലോക്കുകളും നിറഞ്ഞ ഈ കായിക മാമാങ്കത്തിന് കാണികളാകുവാനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുവാനുമായി  യൂകെയിലെയും യൂറോപ്പിലെയും എല്ലാ കായിക പ്രേമികളെയും ഞങ്ങള്‍ ജൂബിലി സ്‌പോര്‍ട്‌സ് സെന്റര്‍ ലിവര്പൂളിലേക്കു സഹര്‍ഷം സ്വാഗതം ചെയ്തുകൊള്ളുന്നു.

മിതമായ നിരക്കില്‍ വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങളുടെ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. ഏവര്‍ക്കും സ്വാഗതം

അഡ്രസ്

Jubilee Sports Bank
Jubilee Drive
Liverpool
L7 8SJ

Contact
Sabu John 07463 441725
Dineesh Damian 07828 537545

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.