ജേക്കബ് കുയിലാടന്‍
തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ലീഡ്‌സ് സെന്റ് അഗസ്റ്റിന്‍ കത്തോലിക്ക പള്ളിയില്‍ വച്ച് ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ജൂലൈ 16ന് രാവിലെ 11 മണിക്കു നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.ബാബു അപ്പാടന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ഫാദര്‍ റബന്‍ ഗ്രിഫിത്ത് തിരുനാള്‍ സന്ദേശം നല്‍കി. ഫാദര്‍ ആന്റണി ജാക്‌സണ്‍ സഹകാര്‍മികനായി തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ആന്റിച്ഛന്‍ ലിവര്‍പൂള്‍ നേതൃത്വം നല്‍കിയ ഗാമക സംഘത്തില്‍ ബിജു, മിനി, സുജ, ജിജി, പ്രീതി, ജൂലി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. തിരുന്നാള്‍ കുര്‍ബ്ബാനയക്കുശേഷം മുത്തുക്കുടകളുടെ അകമ്പടിയോടെ ലീഡ്‌സിലെ നിരവധി ഭക്തജനങ്ങള്‍ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നേര്‍ച്ച കാഴ്ച സമര്‍പ്പണവും തിരുസ്വരൂപം വണക്കവുമുണ്ടായിരുന്നു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
തിരുനാള്‍ വിജയത്തിനായി സഹകരിച്ചു ഏവര്‍ക്കും ലീഡ്‌സ് കേരള കത്തോലിക് കമ്മ്യൂണിറ്റിയുടെ ജനറല്‍ സെക്രട്ടറി സൈബി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല