ഉമ്മന്‍ ഐസക്
ലീഡ്സ്: ലീഡ്സ് മലയാളി അസോസിയേഷന്റെ (ലിമ) വരുംമാസങ്ങളിലെ പരിപാടികളുടെ സമയക്രമം ഭാരവാഹികള്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ക്കായി ആരംഭിച്ച ഡാന്‍സ് ക്ലാസുകള്‍ക്കുപുറമെ ഈ മാസം 20 നു രാവിലെ 11 ന് മലയാളം ക്ലാസുകള്‍ ആരംഭിക്കും. സ്വാതന്ത്ര്യദിനാഘോഷം ഈ മാസം 15 ന് രാവിലെ പത്തര മുതല്‍ ഹെയര്‍ഹില്‍സ് പാര്‍ക്കില്‍ തുടങ്ങും.
സെപ്റ്റംബര്‍ മൂന്നിനാണ് ഓണം ഇന്‍ഡോര്‍ കായികമത്സരങ്ങള്‍. ലീഡ്സില്‍ രാവിലെ പത്തര മുതല്‍ വിവിധ മത്സരങ്ങള്‍ ആരംഭിക്കും. ലീഡ്സിലെ സെന്റ് നിക്കോളാസ് സ്കൂള്‍ ഹാളില്‍ സെപ്റ്റംബര്‍ 10 നു രാവിലെ പത്തര മുതലാണ് അസോസിയേഷന്റെ ഓണാഘോഷം അരങ്ങേറുക. ഗാനമേള, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ചെണ്ടമേളം തുടങ്ങി വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ക്കു പുറമെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉമ്മന്‍ ഐസക്(സെക്രട്ടറി) -07772324510
ഷിബു ജോണ്‍ (സ്പോര്‍ട്സ് കണ്‍വീനര്‍) -07903747156
അലക്സ് പള്ളിമ്പില് (കോ-ഓര്‍ഡിനേറ്റര്‍) -07737454131.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല