ലീഡ് സ് മലയാളികളുടെ കലാ സാംസ്ക്കാരിക സാമൂഹിക ഉന്നമനത്തിനു നേതൃത്വം കൊടുക്കുന്ന ലീഡ്സ് മലയാളി അസോസിയേഷന്‍ ലിമ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജിജി ജോര്‍ജ് (പ്രസിഡന്റ് )
അഞ്ജു ഐസക് ( വൈസ് പ്രസിഡന്റ്)
ഉമ്മന്‍ ഐസക് (ജനറല്‍ സെക്രട്ടറി)
പോള്‍ റാല്‍ഫ് (ട്രഷറര്‍ )
അലെക്സ് ജേക്കബ് (പ്രോഗ്രാം കണ്‍വീനര്‍ )
ജയന്‍ കുര്യാക്കോസ് ( അഡ്വൈസര്‍ )
ഷിബു ജോണ്‍ (കമ്മിറ്റി അംഗം )
ടോമി സ്റീഫന്‍ (കമ്മിറ്റി അംഗം )
ജോബി വര്‍ഗീസ് (കമ്മിറ്റി അംഗം )
എന്നിവരാണ് പുതിയ ഭാരവാഹികള്‍
തുടര്‍ന്ന് പ്രസിഡന്റ് ജിജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഉമ്മന്‍ ഐസക് പുതിയ കമിറ്റിയുടെ കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് പുതിയ പരിപാടികള്‍ . കുട്ടികള്‍ക്കായി മലയാളം ക്ളാസ് ,സ്ത്രീകള്‍ക്കായി വനിതാ ഫോറം,സ്വാതന്ത്ര്യ ദിനാഘോഷം തുടങ്ങിയവ കമിറ്റിയുടെ കര്‍മപരിപാടികളില്‍ ഉള്‍പ്പെടുന്നു.
ലിമയുടെ പുതിയ നേതൃത്വം ലീഡ്സ് മലയാളികള്‍ക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന് സദസില്‍ സിന്നും പ്രതികരണമുണ്ടായി.ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ കമ്മിറ്റി അഭിനന്ദിച്ചു.പോള്‍ റാല്‍ഫ് യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകടിപ്പിച്ചതോടെ യോഗം പര്യവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല