ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- മഹേഷ് ഭൂപതി സഖ്യവും രോഹന്‍ ബൊപ്പണ്ണ- പാക്കിസ്ഥാന്റെ അയിസാം അല്‍ ഖുറേഷി സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു. ടൂര്‍ണ്ണമെന്റിലെ നാലാം സീഡുകളായ ലീ-ഹാഷ് സംഖ്യം ആദ്യ റൗണ്ടില്‍ ഉക്രെയിനിന്റെ അലക്‌സാണ്ടര്‍ ഡോള്‍ഗോപോള്‍വ്- സ്‌പെയിനിന്റെ ആല്‍ബര്‍ട്ട് റാമോസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6(8), 6-4.
ഫ്‌ളെഷിംഗ് മെഡോയില്‍ ഒന്നര മണിക്കൂറോളം നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റൗണ്ടിലേയ്ക്ക് കടന്നത്. എണ്‍പത് ശതമാനം സര്‍വീസ് പോയന്റുകളും നേടിയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ജയിച്ച് കയറിയത്. ജര്‍മ്മനിയുടെ ഫ്‌ളോറിന്‍ മേയര്‍ ഹോളണ്ടിന്റെ റോജിയര്‍ വാസ്സന്‍ സഖ്യവും ഫ്രാന്‍സിന്റെ മാര്‍ക് ഗിക്വല്‍, ഗയേല്‍ മോണ്‍ഫിസ് സഖ്യവും തമ്മിലുള്ള മത്സര വിജയികളുമായാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റൗണ്ടില്‍ ഏറ്റ് മുട്ടുക.
അമേരിക്കന്‍ സഖ്യമായ റോബി ജിനേപ്രി- റിയാന്‍ വില്യംസ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് രോഹന്‍ ബൊപ്പണ്ണയും- അയിസാം അല്‍ ഖുറേഷി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്. എതിരാളികള്‍ക്കെതിരെ 6-1, 2-6, 6-2 എന്ന സ്‌കോറിനായിരുന്നു ഇന്തോ-പാക് എക്‌സ്പ്രസിന്റെ വിജയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല