സിന്‍സിനാറ്റി: ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ് മഹേഷ് ഭൂപതി സഖ്യം എടിപി വെസ്‌റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ തന്നെ റോഹന്‍ ബൊപ്പണ്ണയും പാക്കിസ്ഥാന്റെ ഐസം ഖുറേഷിയും ചേര്‍ന്ന സഖ്യവും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
മൂന്നാം സീഡുകളായ ലീ-ഹാഷ് സംഖ്യം സ്പാനിഷ് ജോഡികളായ മാര്‍ക് ലോപ്പസ് റാഫേല്‍ നദാല്‍ കൂട്ട് കെട്ടിനെയാണ് തകര്‍ത്തത്. സ്‌കോര്‍:6-4, 6-2. ചെക്ക് ജോഡികളായ തോമസ് ബെര്‍ഡിക്, റാഡിക് സ്‌റ്റെപാനെക് സംഖ്യത്തെയാണ് ഇന്ത്യന്‍ സംഖ്യം ക്വാര്‍ട്ടറില്‍ നേരിടുക.
ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ പാക്കിസ്ഥാന്റെ ഐസം ഖുറേഷി കൂട്ട്‌കെട്ട് അര്‍ജന്റീനയുടെ ജുവാന്‍ ജുവാന്‍ മൊനോക്കോ, ജുവാന്‍ ചെലാ സംഖ്യത്തെയാണ് തോല്‍പ്പിച്ചത്. ട്രൈബേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 5-7, 6-4, 10-5 എന്ന സ്‌കോറിനായിരുന്നു ഇന്തോപാക്ക് സംഖ്യത്തിന്റെ ജയം. ആറാം സീഡുകളായ ബൊപ്പണ്ണ -ഖുറേഷി സംഖ്യം ക്വാര്‍ട്ടറില്‍ നാലാം സീഡുകളായ ഫ്രാന്‍സിന്റെ മൈക്കല്‍ ലോര്‍ദ സെര്‍ബിയയുടെ നെനദ് സിമോണിച്ച് ജോഡിയുമായി മാറ്റുരയ്ക്കും.
ടോപ്‌സീഡുകളായ അമേരിക്കയുടെ ബോബ് മൈക്ക് സഹോദരന്‍മാരും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ട്രൈബേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ചെക്കിന്റെ ലൂക്കാസ് ഡൗഹി, യുക്രൈന്റെ അലക്‌സാണ്ടര്‍ ഡോല്‍ഗോപോല്‍വ് ജോഡിക്കെതിരെയായിരുന്നു അമേരിക്കന്‍ സംഖ്യത്തിന്റെ വിജയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല