1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2011

സിന്‍സിനാറ്റി: മൂന്നാം സീഡുകളായ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ് – മഹേഷ് ഭൂപതി സഖ്യം എടിപി വെസ്‌റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ഡബിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്നു. ലീ-ഹാഷ് സംഖ്യത്തിന് ആദ്യ റൗണ്ടില്‍ ബൈ ലഭിക്കുകയായിരുന്നു.

സെര്‍ബ് ജോഡികളായ ടിസെറാവിക്, വിക്ടര്‍ ട്രോയ്ക്കിയും സ്പാനിഷ് ജോഡികളായ മാര്‍ക് ലോപ്പസ് റാഫേല്‍ നദാലും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായാണ് ഇന്ത്യന്‍ സംഖ്യം രണ്ടാം റൗണ്ടില്‍ ഏറ്റ് മുട്ടുക.

ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ – പാക്കിസ്ഥാന്റെ ഐസം ഖുറേഷി സഖ്യവും ആദ്യറൗണ്ടില്‍ ബൈ ലഭിച്ചതിനെ തുടര്‍ന്ന രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ആറാം സീഡുകളായ ഇന്തോ-പാക്ക് സംഖ്യം രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ ജുവാന്‍ മൊനോക്കോ, ജുവാന്‍ ചെലാ സംഖ്യത്തെ നേരിടും.

സിംഗിള്‍സ് മെയിന്‍ ഡ്രോയില്‍ ഇന്ത്യന്‍ താരങ്ങളില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.