തിരുവനന്തപുരം: ചെന്നൈ സി.ബി.ഐ. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നു മുങ്ങിനടന്നിരുന്ന പ്രവാസിമലയാളി തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശി ജയറാമിനെ പിടികൂടിയത്. ഇയാള്‍ക്ക് ജോര്‍ജിയന്‍ പൗരത്വമുണ്ട്. കൃഷ്ണപിള്ള എന്നാണ് പാസ്പോര്‍ട്ടിലെ പേര്. വഞ്ചനാ കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ. അധികൃതര്‍ ഇയാളെ അന്വേഷിച്ചിരുന്നത്.
വെള്ളിയാഴ്ച രാവിലെ 8.45ന് കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേസിലെ യാത്രക്കാരനാണ്. എമിഗ്രേഷന്‍ പരിശോധനയ്ക്കിടയിലാണ് ലുക്ക്ഔട്ട് നോട്ടീസ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് തിരുവനന്തപുരം സി.ബി.ഐ. യൂണിറ്റിന് വിവരം കൈമാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല