1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2015

ബെന്നി അഗസ്ത്യന്‍: ലൂടോനിലെ സീറോ മലബാര്‍ കമ്മ്യുണിട്ടിയുടെ ഒന്നാമത് ബൈബിള്‍ കലോത്സവം വളരെ ആഘോഷകരമായി നവംബര്‍ 7 അം തീയതി നടത്തി. രാവിലെ 10 മണിക്ക് പ്രാര്‍ഥനയോടു കൂടി കുട്ടികളുടെ കലാ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു . പ്രസംഗം, ബൈബിള്‍ റീഡിംഗ്, ബൈബിള്‍ ക്വിസ്, സോളോ സൊങ്ങ്, ബൈബിള്‍ മോണോ ആക്ട് എന്നീ ഇനങ്ങളില്‍ കുട്ടികള്‍ വളരെ ആവേശത്തോടെ മത്സരിക്കുകയുണ്ടായി. ജഡ്ജ്മാരായ ശ്രി ജേക്കബ് കീഴങ്ങാട്ട് , ശ്രി ജൈസണ്‍ സ്ടീഫെന്‍ , ശ്രി ജോണ്‍, ശ്രി സജി സൈമണ്‍, ശ്രി ഫിലിപ്പ് പൂത്രക്കയില്‍, ശ്രീമതി ദീപ ഓസ്ടിന്‍ എന്നിവരുടെ വിധിനിര്‍ണയം ഈ മത്സരങ്ങള്‍ക് മാറ്റു കൂട്ടി. കുട്ടികളുടെ ഭാഗഭാഗിത്യം കൊണ്ടും, പ്രകടന മികവുകൊണ്ടും ഈ ബൈബിള്‍ കലോത്സവം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങള്‍ക്ക് ശേഷം ജപമാലയും ആഘോഷമായ പാട്ടുകുര്‍ബനയും ബഹുമാനപ്പെട്ട റോയി മുതുമാക്കല്‍ അച്ചനന്റെ നേതൃത്വത്തില്‍ നടന്നു. അതിനു ശേഷം 5 മണിക്ക് സമാപനസമ്മേളനം ആരംഭിച്ചു. റോയിയച്ചന്‍ സമാപനസമ്മേളനം ഉത്ഘാടനം ചെയ്തു. ഇത്തരം ബൈബിള്‍ കലോത്സവങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നമുക്ക് തലമുറകളിലൂടെ കിട്ടിയ വിശ്വാസം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാധിത്വമാനെന്നും ഉത്ഘടാനപ്രസന്ഗത്തില്‍ റോയിഅച്ചന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയുണ്ടായി. അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും, മത്സരവിജയികള്‍ക്കും കലോത്സവത്തില്‍
പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. ഈ കലോത്സവം
വളരെ ഭംഗിയായി നടത്തുവാന്‍ സഹായിച്ച എല്ലാവര്‍ക്കും കൈക്കാരന്‍ ശ്രി ഷിബു ജോണ്‍ നന്ദി പറഞ്ഞുകൊണ്ട് സമാപനസമ്മേളനം സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.