ടോമി ജോസഫ്: പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എം. ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്റെ സംഘാടകരായ യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്ത് ആണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യടിക്കറ്റുകള്‍ കൈമാറിയത്. എല്‍കെസി പ്രസിഡന്റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു ചാണ്ടി, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ടോമി ജോസഫ്, അജീഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.
ഗായകന്‍ എം.ജി. ശ്രീകുമാറിനെ കൂടാതെ ഗ്രാമി അവാര്‍ഡ് വിജയിയായ പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജ്, ഗായികമാരായ ടീനു ടെലന്‍സ്, ശ്രേയ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേള കേരളത്തില്‍ നിന്നെത്തുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ അരങ്ങേറുമ്പോള്‍ അത് യുകെ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് ഉറപ്പാണ്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് സൗകര്യപ്രദമായി പ്രോഗ്രാം വീക്ഷിക്കാന്‍ പറ്റുന്ന അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്ള ലെസ്റ്റര്‍ അഥീന തിയേറ്റര്‍ ആണ് ശ്രീരാഗം 2019ന് വേദിയാവുന്നത് എന്നത് മറ്റൊരു ആകര്‍ഷണമാണ്.
കുടുംബസമേതം ആസ്വദിക്കാന്‍ ഒരുക്കിയിരിക്കുന്ന ശ്രീരാഗം 2019 ഷോയുടെ പ്രവേശനം വളരെ മിതമായ നിരക്കില്‍ നിര്‍ണ്ണയിച്ചിരിക്കുന്ന ടിക്കറ്റുകള്‍ വഴിയാണ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ എല്‍കെസി ഭാരവാഹികള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അസോസിയേഷന്‍ വക സ്‌പെഷ്യല്‍ ഡിസ്‌കൌണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ടിക്കറ്റ് നിരക്കുകള്‍
Diamond
Adults £60
Kids £50
Platinum
Adults £40
Kids £30
Gold
Adults £30
Kids £20
Silver
Adults £20
Kids £10
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല