ടോമി ജോസഫ് (ലെസ്റ്റര്‍): അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019 ’20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. എല്ലാ ഭാരവാഹികളെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടായിരുന്നു.
പ്രസിഡണ്ടായി ബിന്‍സു ജോണ്‍, സെക്രട്ടറിയായി ബിജു ചാണ്ടി, ട്രഷറര്‍ ആയി ബിനു ശ്രീധരന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എബി കുടിലില്‍ വൈസ് പ്രസിഡന്റ് ആയും ബിന്‍സി ജോസ് ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതിയിലെ അംഗങ്ങളും ചുമതലയും
പ്രസിഡന്റ് : ബിന്‍സു ജോണ്‍
സെക്രട്ടറി : ബിജു ചാണ്ടി
ട്രഷറര്‍ : ബിനു ശ്രീധരന്‍
വൈസ് പ്രസിഡന്റ് : എബി കുടിലില്‍
ജോയിന്റ് സെക്രട്ടറി : ബിന്‍സി ജോസ്
സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍സ് : എബി പള്ളിക്കര, അജീഷ് ജോസ്, ദീപ ലൂക്കോസ്
ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് : ചിത്ര സൂസന്‍ എബ്രഹാം, വര്‍ഗീസ് വര്‍ക്കി, സിജിമോള്‍ ജോര്‍ജ്ജ്, സത്യന്‍ ബാലന്‍
ചാരിറ്റി കോര്‍ഡിനേറ്റര്‍സ് : ബെന്നി പോള്‍, മായ ഉണ്ണി, ബിന്‍സി ജയിംസ്
ഇന്‍വെന്‍ട്രി : ലൂയിസ് കെന്നഡി, ബിനു ശ്രീധരന്‍, വര്‍ഗീസ് വര്‍ക്കി
സോഷ്യല്‍ മീഡിയ & പബ്ലിസിറ്റി : അനീഷ് ജോണ്‍, ടോമി ജോസഫ്
ഐടി & വെബ്‌സൈറ്റ് : അശോക്
യുക്മ പ്രതിനിധികള്‍ : ബെന്നി പോള്‍, അനീഷ് ജോണ്‍, ലൂയിസ് കെന്നഡി
ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് കൂടിയ പൊതുയോഗത്തിന് മുന്നോടിയായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ മനോഹരമായ കലാസന്ധ്യയും നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല