1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2019

മിഷന്‍ ഉദ്ഘാടന കമ്മിറ്റി: ഇംഗ്ലണ്ടിലെ സാംസ്‌ക്കാരിക നഗരം എന്നറിയപ്പെടുന്ന ലെസ്റ്ററിനു ഇത് അഭിമാന നിമിഷം. ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം സമ്മാനിച്ചുകൊണ്ടുള്ള രണ്ട് നവവിശേഷങ്ങള്‍ക്കാണ് ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി സാക്ഷ്യമായിരിക്കുന്നത് . ലെസ്റ്ററിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കൂട്ടായ്മ വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ ആയി ഏപ്രില്‍ 28 ന് ഉയര്‍ത്തപ്പെടുന്നു അവയ്ക്കു മോഡി വര്‍ധിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളി ല്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി ലെസ്റ്ററിന്റെ സ്വന്തം ജോര്‍ജ് അച്ഛനെ പുതിയ വികാരി ജനറലായി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ ഇനി മുതല്‍ വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ആയി അറിയപ്പെടും.

മിഷന്‍ ഉദ്ഘാടന ഒരുക്കങ്ങള്‍ ദ്രുതഗതിയി ല്‍ പുരോഗമിക്കുന്നു. മിഷന്‍ ഉദ്ഘാടന വിജയത്തിനായി സുദീര്‍ഘമായ കമ്മറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പാരിഷ് ഹാളില്‍ ഒത്തുകൂടിയ കമ്മിറ്റി പുരോഗതികള്‍ വിലയിരുത്തി. എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ സൗകര്യത്തോടെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന വിശാലമായ കാര്‍ പാര്‍ക്കാണ് ഒരുക്കുന്നത്. മുന്നൂറ്റമ്പതോളം കാറുകള്‍ക്ക് ലെസ്റ്റര്‍ ന്യൂ കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാമെന്നുള്ളത് മറ്റൊരു സവിശേഷതയാണ്.

ഏപ്രില്‍ 28 ന് ഉച്ചതിരിഞ്ഞ് 03:30 ന് അഭിവന്ദ്യ പിതാക്കന്മാരായ എന്നിവര്‍ക്ക് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയ അങ്കണത്തില്‍ സ്വീകരണം ഒരുക്കുന്നതോടെ മിഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നു. മിഷന്‍ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ രുചികരവും ആസ്വാദ്യകരവുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരം ഫുഡ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ലെസ്റ്ററിലെ മിഷന്‍ ഉദ്ഘാടനo ഒരു ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ലെസ്റ്ററിലെ വിശ്വാസ സമൂഹം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.