ജെയിംസ് തോമസ്
ലെസ്റ്റര്‍ : വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ ആഘോഷിക്കുന്നു. മെയ് 7ന് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക.
വിശുദ്ധ മിഖായേല്‍ മാലാഖ വഴി ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ നന്ദിയോടെ ഓര്‍ക്കുവാനും കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമായി തിരുനാള്‍ കര്‍മ്മങ്ങളിലേക്കും, ആഘോഷങ്ങളിലേക്കുമായി എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൊടിയേറ്റ് , നൊവേന ,റവ. ഫാ സജി തോട്ടത്തില്‍ മുഖ്യ കാര്‍മികനാവുന്ന ആഘോഷ തിരുനാള്‍ ദിവ്യബലി,റവ. ഫാ ഷാജി പുന്നാട്ട് നല്കുന്ന തിരുനാള്‍ സന്ദേശം,വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം (ഫാ ജോമോന്‍ ) , തിരുനാള്‍ പ്രദക്ഷിണം എന്നിവയാണ് പ്രധാന തിരുനാള്‍ തിരുക്കര്‍മങ്ങള്‍ .തുടര്‍ന്ന് സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളം , റ്റൂന്‍സ് ഓഫ് ലെസ്റ്ററിന്റെ ഗാനമേളയും സ്‌നേഹ വിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല