അനീഷ് ജോണ്‍: ലെസ്റെര്‍ കേരള കമ്മ്യുണിറ്റി കലോത്സവം ലെസ്റെരിലെ വിന്സ്റ്റാന്ലി കമ്മ്യു ണിറ്റി കോളേജില്‍ വെച്ച് നടന്നു നിരവധി കുരുന്നുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ ലെസ്റെര്‍ മലയാളികള്‍ക്ക് ആനന്ദം ആയി .ഈ വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന ലെസ്റെര്‍ കേരള കംമ്യുനിട്ടി അംഗങ്ങള്‍ അതേയ് ആവേശത്തില്‍ ആണ് കലാമത്സരങ്ങളും കണ്ടത് അസ്സോസ്സിയെഷനുകളില്‍ കലോത്സവം സംഘടിപ്പിക്കുന്ന ചുരുക്കം ചില യു കെ മലയാളി അസ്സോസ്സിയെഷനുകളില്‍ ഒന്നാണ് ലെസ്റെര്‍ കേരള കമ്മ്യൂണിറ്റി.
നിരവധി മത്സര ഇനങ്ങള്‍ നിലവിലുള്ള കലോത്സവത്തില്‍ നൃത്ത നൃതെതര ഇനങ്ങളും ഭാഷ മത്സരങ്ങളും ഉള്‍പ്പെടെ ഒട്ടേറെ മത്സരങ്ങള്‍ ഉണ്ട് . രാവിലെ ഒന്‍പത് മണിയോടെ രെജിസ്ട്രേഷന് ആരംഭിച്ചു പത്തു മണിയോടെ ബ്യുട്ടി പ്രിന്‍സസ്സ് മത്സരങ്ങളോടെ ആണ് കലോത്സവം ആരംഭിച്ചത് . മത്സരങ്ങളില്‍ ഏറ്റവും അധികം പോയിന്റ് നേടി മേവിന് അഭിലാഷ് പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായി . ലെസ്റെര്‍ കേരള അംഗം ആയ അഭിലാഷ് പോളിന്റെയും ഷീബ അഭിലഷിന്റെയും പുത്രനാണ് മേവിന്.
നൃത്ത ഇനങ്ങളിലും കഴിവ് തെളിയിച്ചു കൊണ്ട് അനുഗ്രഹ് അജയ് കലാപ്രതിഭയായി . ലെസ്റെര്‍ കേരള കമ്മിറ്റി അംഗം അജയ് പെരുംപാലത്ത്തിന്റെയും എല്‍സി അജയുടെയും മകനാണ് അനു എന്ന് വിളിക്കുന്ന അനുഗ്രഹ്. നൃത്ത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും നൃത്തെതര ഇനങ്ങളിലും സമ്മാനം വാരി കൂട്ടി കൊണ്ടാണ് ആന്‍ മേരി തോമസ് കഴിവ് തെളിയിച്ചത് . ഈ മികവില്‍ ആന്‍ മേരി കലാതിലകം ആയി. അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ അയ ഷാജി പൈയമ്പള്ളില് അനിതയുടെയും മകളാണ് ആന്‍. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി നിരവധി കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തിച്ചു.
ആര്‍ട്സ് കോ ഒര്ടിനെട്ടര്സ് ആയ ഷാജി ജോസെഫിന്റെയും , ജോസ്ന ടോജോയുടെയും നേതൃത്വത്തില്‍ കലോല്സവങ്ങള്ക്ക് മുന്നോടിയായി ചിട്ടയ്യായി രെജിസ്ട്രേഷന് നടന്നു . കമ്മിറ്റി അംഗങ്ങള്‍ അയ അജയ് പെരുമ്പലത്ത് ., റോയ് കാഞ്ഞിരത്താനം ബോബി .,.ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ടജുകള് നിയന്ത്രിച്ചു . ഓഫീസി കാര്യങ്ങള്‍ നിര്‍വഹിച്ചത് ജോര്‍ജ് , ആന്റോ ആന്റണി , ബിജു മാത്യു , സെക്രടറി ജോര്‍ജ് കാട്ടാമ്പള്ളി എന്നിവരാണ് .ലെസ്റെര്‍ കേരള അംഗം ടോജോ ജോസഫ് നേതൃത്വം കൊടുത്ത ഫുഡ് ടീം രുചികരമായ ഭക്ഷണം യഥാ സമയം എത്തിച്ചു കൊടുത്തു കൊണ്ട് മാതൃക ആയി,ഷിബു പപ്പാന് അനില്‍ മാര്‍കോസ്, സോയി മോന്, എബി , എന്നിവര്‍ പങ്കു ചേര്‍ന്നു.
യു കെയില്‍ ആദ്യമായി കലോത്സവം സംഘടിപ്പിച്ചത് ലെസ്റെര്‍ കേരള കമ്മ്യു നിട്ടിയാണ്. മുന്‍പ് രണ്ടു ദിവസം നടന്നിരുന്ന പരിപാടി ഇപ്പോള്‍ രണ്ടു സ്റ്റേജ് കളില്‍ ആയി ഒരേ സമയം നടത്തുന്ന പതിവാണ് ഉള്ളത് ഇപ്പോള്‍ യുക്മ കലോത്സവങ്ങളുടെ മുന്നോടിയായിട്ടാണ് ലെസ്റെര്‍ കലോത്സവം സംഘടിപ്പിക്കുന്നത് നിരവധി പ്രശസ്തരായ യു കെ പ്രവാസി കലാകാരന്മാര് ലെസ്റെര്‍ കേരളയുടെ കളരിയില്‍ നിന്നുളവര് ആണ് . ലെസ്റെര്‍ ക ലോത്സവത്തില് കഴിവ് തെളിയിച്ചു മുന്‍പോട്ടു വന്നവരാണ് ഇവരില്‍ പലരും . ഇത് മുന്നാം തവണയും യുക്മ റിജിയണല്‍ കലാമേളയുടെ ഏറ്റവും കുടുതല്‍ പോയിന്റ് നേടുന്ന ചാമ്പ്യന്‍ അസ്സോസ്സിയേഷന്‍ ലെസ്റെര്‍ കേരള കംമ്യുനിടി നേടി എടുക്കുന്നതും ഈ മികവില്‍ തന്നെ ലെസ്റെര്‍ കേരള കംമ്യുനിട്ടിയെ വിജയത്തില്‍ എത്തിച്ച മുഴുവന്‍ കലകരാര്ക്കും നന്ദി അറിയിക്കുന്നതായി ലെസ്റെര്‍ കേരള കമ്മ്യുണിറ്റി പ്രസിഡന്റ് സോണി ജോര്‍ജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല