ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹിന്ദുസന്യാസിക്ക് യു.എസ് കോടതി 14വര്‍ഷം തടവും പതിനായിരും ഡോളര്‍ പിഴയും വിധിച്ചു.
പ്രകാശാനന്ദ സരസ്വതിക്കാണ് യു.എസ് കോടതി തടവും പിഴശിക്ഷയും വിധിച്ചത്. ആശ്രമത്തിലെ രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. നേരത്തേ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ പ്രകാശാനന്ദ ശ്രമിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.
1990ല്‍ ബര്സന ധം ആശ്രമത്തില്‍ താമസിച്ചിരുന്ന യുവതികളെയാണ് സ്വാമി പീഡിപ്പിച്ചത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ശിക്ഷവിധിക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല