1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

ലൈംഗികതയുമായി ബന്ധപ്പെട്ട് ടോറി എം.പി പുതിയ പ്രസ്താവനയുമായി രംഗത്തെത്തി. ലൈംഗികതയോട് നോ പറയാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്നാണ് കണ്‍സര്‍വേറ്റിവ് എം.പി നാദിന്‍ ഡോറിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം സെക്‌സിനോട് നോ പറയേണ്ടതിനെക്കുറിച്ചും പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്തണമെന്നാണ് നാദിന്‍ അഭിപ്രായപ്പെടുന്നത്. ലൈംഗികരോഗങ്ങളെക്കുറിച്ചും അത് പടരുന്ന രീതിയെക്കുറിച്ചുമെല്ലാം വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കണ്‍സര്‍വേറ്റിവ് എം.പി പറഞ്ഞു. ലണ്ടനിലെ സമൂഹം ലൈംഗികതയില്‍ അഭിരമിക്കുകയാണെന്നും ബെഡ്‌ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള എം.പി വ്യക്തമാക്കി.

പലപ്പോഴും പെണ്‍കുട്ടികള്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വേണ്ട എന്ന ശക്തമായ വാക്കു പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കരുത്തുണ്ടാകണം. ബ്രിട്ടനില്‍ നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയെക്കുറിച്ചും നാദിന്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ലൈംഗിംക അരാജകത്വത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അശ്ലീല മാഗസിനുകളും, ഗര്‍ഭനിരോധന ഉറകളും, ബിക്കിനികളുമെല്ലാമാണ് ഇവിടെ ചര്‍ച്ചാവിഷയം. പെണ്‍കുട്ടികളെ പെട്ടെന്ന് വഴിതെറ്റിക്കാന്‍ സാധ്യതയുള്ളവയാണ് ഇവയെന്നും കണ്‍സര്‍വേറ്റിവ് എം.പി ആരോപിക്കുന്നു.

ഇത്തരം പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം നടത്തേണ്ടതുണ്ട് എന്നാണ് എം.പി അഭിപ്രായപ്പെടുന്നത്. ഏഴുവയസ് മാത്രം പ്രായമുള്ള കുട്ടികള്‍ ബിക്കിനി ധരിച്ചെത്തുന്ന രീതിയെയും അവര്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ടീച്ചര്‍മാര്‍ക്ക് പ്രധാനപങ്ക് വഹിക്കാനുണ്ടെന്നാണ് എം.പി പറയുന്നത്. നിലവില്‍ ഇംഗ്ലണ്ടില്‍ ടീനേജ് ഗര്‍ഭധാരണവും പ്രായപൂര്‍ത്തിയാകാതെയുള്ള ലൈംഗികബന്ധങ്ങളും സജീവമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും നാദിന്‍ ഡോറിസ് ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.