ദേയ്ജു: നൂറ്റി ഇരുപത്‌കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ മയൂഖ ജോണിക്ക് ഫൈനലില്‍ മെഡല്‍ നേടാനായില്ല. 6.53 മീറ്റര്‍ ചാടി മികച്ച പന്ത്രണ്ട് പേരില്‍ ഒരാളായി ഫൈനലിലെത്തിയ മയൂഖക്ക് പക്ഷെ ഫൈനലില്‍ ഒമ്പതാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
അജ്ജു ബോബി ജോര്‍ജ്ജിന് ശേഷം ലോക ചാംപ്യന്‍ഷിപ്പ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന വിശേഷണവുമായാണ്് മയൂഖ ഇന്നലെ ഫൈനലിലെത്തിയത്. ജപ്പാനില്‍ അടുത്തിടെ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മയൂഖ സ്വര്‍ണ്ണം നേടിയിരുന്നു.
ഫൈനലിലെ മൂന്ന് ചാട്ടങ്ങളില്‍ ഒന്ന്‌പോലും മികച്ചതാക്കാന്‍ കഴിയാഞ്ഞതാമ് മയൂഖക്ക് തിരിച്ചടിയായത്. 6.64 മീറ്ററാണ് ലോംഗ് ജംപിലെ മയൂഖയുടെ മികച്ചദൂരം. സെമിയില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് മത്സരിച്ച മയൂഖ ആദ്യ ചാട്ടത്തില്‍ 6.52 മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം ശ്രമം ഫൗളായി. മൂന്നാമത്തെ ചാട്ടത്തിലാണ് 6.53 മീറ്ററാക്കി ഉയര്‍ത്തിയത്. മയൂഖ ഇനി ട്രിപ്പിള്‍ ജംപില്‍ കൂടി മത്സരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല