ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന് ഐ.സി.സിയുടെ അയിത്തം. ലോകകപ്പ് മല്‍സരങ്ങള്‍ക്കിടയില്‍ താരങ്ങളോ ടീം അധികൃതരോ ട്വീറ്റ് ചെയ്യുന്നതാണ് ഐ.സി.സി നിരോധിച്ചിരിക്കുന്നത്.
അഴിമതിയും ഒത്തുകളിയും തടയുന്നതിനുള്ള നീക്കമെന്ന നിലയ്ക്കാണ് ട്വീറ്റിംഗ് നിരോധിച്ചിരിക്കുന്നത്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ-സുരക്ഷാ യൂണിറ്റാണ് പുതിയ നിര്‍ദേശം നല്‍കിയത്.
നേരത്തേ ആഷസ് പരമ്പരക്കിടെ ആസ്‌ട്രേലിയന്‍ ടീം മാനേജര്‍ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഒത്തുകളിച്ചതിന്റെ പേരില്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്ക് ഐ.സി.സി വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല