ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ കഴിയാഞ്ഞത് ഹൃദയഭേദകമാണെന്ന് മലയാളി താരം എസ് ശ്രീശാന്ത്. ഇനിയും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.
തന്റെ കഴിവില്‍ ഉത്തമ വിശ്വാസമുണ്ട്. ലോകകപ്പില്‍ ഇന്ത്യന്‍ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. അടുത്ത തവണ ടീമില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് കേപ് ടൗണില്‍നിന്നാണ് സന്ദേശം അയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല