ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ഓരോ രാജ്യത്തിനും രണ്ടുവീതം സന്നാഹ മത്സരങ്ങളാണുള്ളത്.
ശനിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ കൊളംബോയില്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസ്- കെനിയ മത്സരവും സിംഹളീസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ശ്രീലങ്ക-ഹോളണ്ട് മത്സരവും, ചിറ്റഗോങ്ങില്‍ ബംഗ്ലാദേശ-കാനഡ മത്സരവും നാഗ്പുരില്‍ ന്യൂസീലന്‍ഡ്-അയര്‍ലന്‍ഡ് മത്സരവും ചെന്നൈയില്‍ ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ മത്സരവും നടക്കും.
സന്നാഹമാച്ചുകളാണെങ്കിലും ലോകകപ്പ് മത്സരംപോലെ തന്നെ ആവേശം നല്‍കുന്ന പോരാട്ടങ്ങളായിരിക്കും എല്ലാം. ഞായറാഴ്ചയാണ് ഇന്ത്യയുടെ സന്നാഹമത്സരം തുടങ്ങുന്നത്. ഞായറാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന സന്നാഹമത്സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയെ നേരിടും.
സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം എതിരാളി ന്യൂസിലാന്റ് ആണ്. ബുധനാഴ്ച ചെന്നൈയിലാണ് ഈ മത്സരം നടക്കുക.
ബംഗ്ലാദേശ്-പാകിസ്താന്‍, ഇന്ത്യ-ആസ്‌ത്രേലിയ, ഇംഗ്ലണ്ട്-പാകിസ്താന്‍, ശ്രീലങ്ക-വെസ്റ്റിന്‍ഡീസ് എന്നിവയാണ് സന്നാഹറൗണ്ടിലെ സൂപ്പര്‍ പോരാട്ടങ്ങളായി കരുതപ്പെടുന്നത്.
സന്നാഹമത്സര ഷെഡ്യൂള്‍
ഫെബ്രുവരി 12ന്
ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ
അയര്‍ലന്‍ഡ്-ന്യൂസീലന്‍ഡ്
വെസ്റ്റിന്‍ഡീസ്-കെനിയ
ശ്രീലങ്ക-ഹോളണ്ട്
ബംഗ്ലാദേശ്-കാനഡ
ഫെബ്രുവരി 13ന്
ഇന്ത്യ-ആസ്‌ട്രേലിയ
ഫെബ്രുവരി 15ന്
ശ്രീലങ്ക-വെസ്റ്റിന്‍ഡീസ്
കെനിയ-ഹോളണ്ട്
അയര്‍ലന്‍ഡ്-സിംബാബ്‌വെ
ബംഗ്ലാദേശ്-പാകിസ്താന്‍
ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക
ഫെബ്രുവരി 16ന്
കാനഡ-ഇംഗ്ലണ്ട്
ഇന്ത്യ-ന്യൂസീലന്‍ഡ്
ഫെബ്രുവരി 18ന്
ഇംഗ്ലണ്ട്-പാകിസ്താന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല