ബാംഗ്ലൂര്‍: ലോകകപ്പില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബഹളം പോലീസ് ലാത്തിച്ചാര്‍ജില്‍ അവസാനിച്ചു. ടിക്കറ്റ് വാങ്ങാനായി കൂടുതല്‍പേര്‍ എത്തിയതുമൂലമുണ്ടായ തിക്കും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റുണ്ട്.
ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിനുള്ള ടിക്കറ്റ് വാങ്ങാനായാണ് ആരാധകര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. 8000 ടിക്കറ്റുകളാണ് വില്‍പ്പനക്കുണ്ടായിരുന്നത്. എന്നാല്‍ 40,000ത്തിലധികം ആളുകള്‍ ടിക്കറ്റ് വാങ്ങാനായി എത്തിയിരുന്നു.
അതിനിടെ ടിക്കറ്റ് വില്‍പ്പനയിലുണ്ടാകുന്ന പ്രശ്‌നത്തെക്കുറിച്ച് ഐ.സി.സി ശരത് പവാറിന് കത്തയച്ചിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഐ.സി.സി നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല