ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ പാകിസഥാനെ തോല്‍പ്പിച്ചത്.
നിശ്ചിത 50 ഓവറില്‍ ഇന്ത്യ 300 റണ്‍സെടുത്തപ്പോള്‍ മറുപടിയായി പാകിസ്ഥാന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍.
ടോസ് നേടിയ ധോനിയുടെ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ശരിവക്കും വിധമായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ പ്രകടനം. എന്നാല്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് സ്‌കോര്‍ 300 ആയി ചുരുക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനാകട്ടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 25 ഓവറില്‍ 124 റണ്‍സ് എടുക്കുന്നതിനിടെ പാകിസ്ഥാന്റെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ആ തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ പിന്നീടൊരിക്കലും പാകിസ്ഥാന് കഴിഞ്ഞതുമില്ല.
ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും, ഉമേഷ് യാദവ്, രോഹിത് ശര്‍മ എന്നിവര്‍ രണ്ടും ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല