പാലക്കാട്ടുകാരനായ കൃഷ്ണചന്ദ്രന്‍ ക്രിക്കറ്റ് ലോകകപ്പില്‍ യുഎഇക്കു വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടവുമായാണ്. മറ്റൊരു രാജ്യത്തിനു വേണ്ടിയാണെങ്കിലും ശ്രീശാന്തിനു ശേഷം ലോകകപ്പ് തൊപ്പിയണിയുന്ന രണ്ടാമത്തെ മലയാളിയാണ് കൃഷ്ണചന്ദ്രന്‍.
സിംബാബ്‌വെക്കെതിരെയുള്ള മത്സരം യുഎഇ തോറ്റെങ്കിലും കൃഷ്ണചന്ദ്രന്‍ അരങ്ങേറ്റം മോശമാക്കിയില്ല. യുഎഇ ബാറ്റ്‌സ്മാന്മാര്‍ വരിവരിയായി പവലിയനിലേക്ക് നടന്നപ്പോള്‍ കൃഷ്ണചന്ദ്രന്‍ 63 പന്തുകളില്‍ നിന്ന് 34 റണ്‍സ് നേടി.
യുഎഇ പടുത്തുയര്‍ത്തിയ 286 റണ്‍സിന്റെ വിജയലക്ഷ്യം സിംബാബ്‌വെ 48 ഓവറില്‍ മറികടന്നു. വില്യംസിന്റെ 72 റണ്‍സാണ് വിജയത്തിലെത്താന്‍ സിംബാബ്‌വെയെ സഹായിച്ചത്.
പാലക്കാട് കൊല്ലങ്കോട് കാരാട്ടെ രവീന്ദ്രനാഥിന്റേയും ശോഭയുടേയും മകനാണ് കൃഷ്ണചന്ദ്രന്‍. 1983 ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ സുനില്‍ വത്സന്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും മത്സരങ്ങള്‍ ഒന്നുംതന്നെ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല