ചെന്നൈ: ലോകകിരീടത്തിനായി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഇസ്രായേലിന്റെ ബോറിസ് ജെല്‍ഫാന്‍ഡും തമ്മില്‍ മാറ്റുരക്കുന്ന അടുത്ത ലോക ചെസ്സ് ചാംപ്യന്‍ഷിപ്പ് ചെന്നൈയില്‍ നടക്കും. തമിഴ് നാട് മുഖ്യമന്ത്രി ജയലളിതമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വേള്‍ഡ് ചെസ്സ് ഫെഡറേഷന്‍ പ്രസിഡണ്ട് കിര്‍സാന്‍ ഇല്യൂമിമോവാണ് ഇക്കാര്യം വെളിപ്പടുത്തിയത്.
മത്സരം ചെന്നൈയില്‍ നടക്കാനാവശ്യമായ എല്ലാസഹായസഹകരണങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ജയലളിത ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണിത്. അടുത്തവര്‍ഷം ഏപ്രില്‍ – മെയ് മാസത്തിലാണ് ചാംപ്യന്‍ഷിപ്പ്.
12 മത്സരങ്ങളുള്‍പ്പെടുന്നതാണ് ചാംപ്യന്‍ഷിപ്പ്.നിലവിലെ ലോകചാംപ്യനാണ് ആനന്ദ്. 2010 ല്‍ ബള്‍ഗേറിയയുടെ വാസലിന്‍ ടോപ്പോലോവിനെ തോല്‍പ്പിച്ചാണ് ആനന്ദ് ലോക കിരീടമണിഞ്ഞത്. 43 കാരനായ ജെല്‍ഫാന്‍ഡ് ഇതാദ്യമായാണ് ലോകകിരീടത്തിമായി ഇന്ത്യന്‍ താരത്തോടേറ്റുമുട്ടാന്‍ യോഗ്യത നേടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല