അടുത്ത സ്വാതന്ത്യ്ര ദിനത്തില്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന സമ്മാനം ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റാണ്. മധ്യ പ്രദേശിലെ റേവ ജില്ലയിലാണ് 750 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.
പദ്ധതിക്കു വേണ്ടി 150 ഹെക്ടര്‍ സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. 4000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷനും മധ്യ പ്രദേശ് സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവ് അഞ്ച് രൂപയെന്നാണ് റേവ പദ്ധതിയില്‍ കണക്കാക്കിയിട്ടുള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
റേവ പദ്ധതിയുടെ വരവോടെ അമേരിക്കയിലെ 550 മെഗാവാട്ട് ശേഷിയുള്ള ഡെസേര്‍ട്ട് സണ്‍ലൈറ്റ് സോളാര്‍ പദ്ധതി രണ്ടാം സ്ഥാനത്താകും. 250 മെഗവാട്ട് വീതമുള്ള മൂന്ന് ഘട്ടങ്ങളായാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുക. അടുത്ത സ്വാതന്ത്ര്യ ദിനത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ പാകത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണം മുന്നോട്ടു നീങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല