ന്യൂയോര്‍ക്ക്: ലോകത്തിലെ 500 വന്‍കിട കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് എട്ട് കമ്പനികള്‍ ഇടം നേടി. ഫോര്‍ച്യുണ്‍ മാസിക തയാറാക്കിയ പട്ടികയിലാണ് എട്ട് ഇന്ത്യന്‍ കമ്പനികള്‍ സ്ഥാനം പിടിച്ചത്. ഇതില്‍ അഞ്ചെണ്ണം പൊതുമേഖലാ കമ്പനികളാണ്. അതേസമയം 61 ചൈനീസ് കമ്പനികള്‍ പട്ടികയിലുണ്ട്.
98 ാം സ്ഥാനത്തോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആദ്യ 100ല്‍ ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം 125 ാം സ്ഥാനത്തായിരുന്ന ഐ ഒ സി ഇപ്രാവശ്യം 98 ാം സ്ഥാനത്തേക്കുയരുകയായിരുന്നു. 31,000 കോടിയാണ് ഇന്ത്യന്‍ ഓയിലിന്റെ വാര്‍ഷിക വരുമാനം. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്(175), ഭാരത് പെട്രോളിയം(271), എസ്ബിഐ (291), ഹിന്ദുസ്ഥാന്‍ പെട്രോളിയം(335), ടാറ്റ മോട്ടോഴ്‌സ്(358), ഒഎന്‍ജിസി(360), ടാറ്റ സ്റ്റീല്‍(369) എന്നിവയാണ് പട്ടികയില്‍ ഇടം കണ്ടെത്തിയ മറ്റ് ഇന്ത്യന്‍ കമ്പനികള്‍. എസ് ബി ഐ ഒഴിച്ചുള്ള മറ്റല്ലാ കമ്പനികളും കഴിഞ്ഞവര്‍ഷത്തെക്കാള്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 282 ാം സ്ഥാമത്തായിരുന്നു എസ് ബി ഐ.
യു എസ് ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമന്‍മാരായ വാള്‍ മാര്‍ട്ടാണ് ഒന്നാമത്. 18,98,3205 കോടിയാണ് വാള്‍മാര്‍ട്ടിന്റെ വാര്‍ഷിക വരുമാനം. റോയല്‍ ഡച്ച് ഷെല്‍, എക്‌സോണ്‍ മൊബില്‍ എന്നീ കമ്പനികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് വരുന്നു.
ബ്രിട്ടീഷ് പെട്രോളിയം(4), സൈനോപെക് ഗ്രൂപ്പ്(5), ചൈന നാഷണല്‍ പെട്രോളിയം(6), സ്റ്റേറ്റ് ഗ്രിഡ്(7), ടൊയോട്ട മോട്ടോര്‍(8), ജപ്പാന്‍ പോസ്റ്റ് ഹോള്‍ഡിംഗ്‌സ്(9), ഷെവ്‌റോണ്‍(10) എന്നിവയാണ് പട്ടികയിലെ മറ്റ് ആദ്യസ്ഥാനക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല