ലണ്ടന്‍: ഏപ്രില്‍ 29ന് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ആയതോടെ കെയ്റ്റ് മിഡില്‍ടണിന്റെ സൗന്ദര്യവും കഴിവും ലോകമെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിച്ചു. വില്യവുമായുള്ള വിവാഹത്തിനുമുമ്പു തന്നെ കെയ്റ്റിന്റെ സൗന്ദര്യം പൊതുജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായിരുന്നു. വിവാഹത്തിനുശേഷം അത് ലോകം മുഴുവനും വ്യാപിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും സുന്ദരികളായ 10 സ്ത്രീകളുടെ കൂട്ടത്തില്‍ കെയ്റ്റിനും സ്ഥാനം ലഭിച്ചിരിക്കുകയാണ്. വിസാഡി ജീന്‍സ് നടത്തിയ സര്‍വ്വേയില്‍ കെയ്റ്റ് 9ാം സ്ഥാനത്താണുള്ളത്. എക്‌സ്ഫാക്ടര്‍ ജഡ്ജും ഫോര്‍മുല വണ്‍ എയ്‌സിലെ ലൂയി ഹാമില്‍ടണിന്റെ കാമുകിയുമായ നിക്കോള്‍ ഷ്വിസിംഞ്ചറാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രമുഖ സുന്ദരിമാരായ അജ്ഞലീന ജോളി(6ാം സ്ഥാനം) കെയ്‌റ നൈറ്റ്‌ലി(4) ഹാലി ബെറി(7) എന്നിവരും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കെയ്റ്റിന്റെ പാറുന്ന മുടിച്ചുരുളുകളും, തിളങ്ങുന്ന ചര്‍മ്മവും, വളയുന്ന ആകാരഭംഗിയും ഈ ലിസ്റ്റില്‍ ഇടം നേടാന്‍ കെയ്റ്റിനെ സഹായിച്ചു.
കഴിഞ്ഞ വര്‍ഷത്തെ വിജയിയായ സ്പാനിഷ് സുന്ദരി സിറന്‍ പെനലോപ് ക്രസ് മൂന്നാം സ്ഥാനത്താണ്. സൂപ്പര്‍മോഡല്‍ ബാര്‍ റഫേലി എട്ടാം സ്ഥാനത്താണ്. 76കാരിയായ സോഫിയ ലോറനാണ് 10ാം സ്ഥാനത്ത്. 53കാരി മിക്കല്ലേ ഫീഫര്‍ അഞ്ചാം സ്ഥാനത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല