അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളാണ് ലോകത്തെ നയിക്കുകയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒബാമ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നിടത്തോളംകാലം ഇന്ത്യയും ചൈനയും ആഗോളശക്തികളാവുമെന്ന ഭീഷണിയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും ബ്രിട്ടനും അമേരിക്കയും നയതന്ത്രമേഖലയില്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
വെസ്റ്റ്മിന്‍സ്റ്റന്‍ ഹാളില്‍ ബ്രിട്ടീഷ് ജനതയെ അഭിസംബോധനചെയ്ത് സംസാരിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ഗോള്‍ഡന്‍ ബ്രൗണ്‍, ജോണ്‍ മേജര്‍ എന്നിവരടക്കം 500 പ്രമുഖര്‍ ഒബാമയുടെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല