1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2011

ലണ്ടന്‍: 19-ാംമത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യമത്സരത്തില്‍ പുരുഷ വിഭാഗം ഡബ്ള്‍സില്‍ മലയാളി താരങ്ങളായ രൂപേഷ്‌കുമാര്‍,സനേവ് തോമസ് സഖ്യത്തിന് ജയം. സിംഗിള്‍സില്‍ അജയ് ജയറാമും, വനിതാ ഡബില്‍സില്‍ ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ സഖ്യവും ആദ്യമത്സരത്തില്‍ വിജയിച്ചപ്പോള്‍ പ്രണവ് ചോപ്ര,തരുണ്‍ കൊന സഖ്യം പുരുഷ വിഭാഗം ഡബ്ള്‍സിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍തന്നെ തോറ്റ് പുറത്തായി.

ജര്‍മനിയുടെ എട്ടാം സീഡ് മൈക്കല്‍ ഫുച്‌സ്ഒലിവര്‍ റോത് സഖ്യത്തെയാണ് രൂപേഷ്‌കുമാര്‍സനേവ് തോമസ് സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 9-21, 21-18, 21-17. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് എതിരാളികള്‍ക്ക് അടിയറവച്ചശേഷം ശക്തമായി തിരിച്ച് വന്ന് പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഇന്ത്യന്‍ ജോഡികള്‍ വിജയിച്ചത്.

ആദ്യ ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന അജയ് ജയാറം ഒന്നാം റൗണ്ടില്‍ ജപ്പാന്റെ 15ാം സീഡ് കെനീഷി ടാഗോയെയാണ് അടിയറവ് പറയിച്ചത്. സ്‌കോര്‍: 21-12, 21-19.
വനിതാ വിഭാഗം ഡബ്ള്‍സില്‍ അമേരിക്കയുടെ ഇവ ലീപൗല ഒബനാന സഖ്യത്തിനെതിരെ 23 മിനിറ്റില്‍ ഇന്ത്യന്‍ ജോഡികളായ ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ സഖ്യം വിജയം കണ്ടു. സ്‌കോര്‍: 21-9, 21-18. ഹുങ് ലിങ് ചെന്‍,യു ലാങ് ലിന്‍ ജോഡികളോട് 21-17, 21-13 എന്ന സ്‌കോറിനായിരുന്നു പ്രണവ് ചോപ്ര, തരുണ്‍ കോന സംഖ്യം പരാജയപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.