ദെയ്ഗു: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാരത്തോണ്‍ വനിതാ വിഭാഗത്തില്‍ കെനിയയുടെ എഡ്‌ന കിപ്ലഗറ്റിനു വിജയം. 2 മണിക്കൂര്‍ 28 മിനിറ്റ് 43 സെക്കന്‍ഡില്‍ 32 കിലോമീറ്റര്‍ മറികടന്നാണ് എഡ്‌ന സ്വര്‍ണം നേടിയത്. ന്യൂയോര്‍ക്ക് മാരത്തോണിലും എഡ്‌ന സ്വര്‍ണം നേടിയിരുന്നു.
കെനിയയുടെ തന്നെ ഷാരോണ്‍ ചെറോപ്പ് (വെള്ളി), പ്രിസ്‌ക ജെപ്റ്റു എന്നിവരെ മറികടന്നാണ് എഡ്‌ന തിളക്കമാര്‍ന്ന വിജയം നേടിയത്.
17 സെക്കന്‍ഡ് അധികമെടുത്താണു നിശ്ചിത ദൂരം ചെറോപ്പും (2:29:00) ജെപ്റ്റും (2:29:14) മറികടന്നത്. എത്യോപ്യയുടെ ബെസുനേഷ് ബെകെലെയ്ക്കാണു നാലാം സ്ഥാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല