1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

റിയോ ഡി ജനീറോ: ലോക ജൂനിയര്‍ വോളിബോള്‍ രണ്ടാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ലോക ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീനയാണ് ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് സെറ്റുകളള്‍ക്ക് കീഴടക്കിയത്( 25-21, 23-25, 25-16, 25-19) ഇതോടെ ശനിയാഴ്ച സെര്‍ബിയയുമായും ഞായറാഴ്ച ബ്രസീലുമായുമുള്ള കളികള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായി.

ആദ്യ രണ്ടു സെറ്റുകളില്‍ ഇന്ത്യ മികവുകാട്ടിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ അര്‍ജന്റീന അനായാസജയം സ്വന്തമാക്കുകയായിരുന്നു. 18 പോയന്റുമായി ഇവാന്‍ കാസിലാനിയാണ് അര്‍ജന്റീനന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. . അല്‍വാരസ് ഗുസ്താവൊ 15 പോയന്റ് നേടി. 15 പോയന്റെടുത്ത ജി.ആര്‍. വൈഷ്ണവാണ് ഇന്ത്യന്‍ നിരയില്‍ മികച്ച് നിന്നത്.  ടി.ഡി. രവികുമാറും എസ്. ധനബാലനും 11 പോയന്റ് വീതം സ്വന്തമാക്കി.

ഈ വിജയത്തോടെ മൂന്നു പോയിന്റുമായി അര്‍ജന്റീന ഗ്രൂപ്പില്‍ മുന്നിലെത്തി. ഇന്ന് അര്‍ജന്റീന ബ്രസീലിനെയും ഇന്ത്യ സെര്‍ബിയയെയും നേരിടും.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ മേധാവിത്തമായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ 7-5 ലീഡും നേടിയിരുന്നു. എന്നാല്‍ ടോപ്‌സ്‌കോറര്‍ കാസ്‌റ്റെലിയാനിയുടെ മികവില്‍ 10-9ന് ലീഡ് നേടിയ അര്‍ജന്റീന ഒടുവില്‍ .25-21ന് സെറ്റ് സ്വന്തമാക്കി.

ലീഡ് മാറിമറഞ്ഞ രണ്ടാം സെറ്റില്‍ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തത്. ടി.ഡി. രവികുമാറിന്റെ സ്മാഷുകളുടെ പിന്‍ബലത്തില്‍ തിരിച്ചടിച്ച ഇന്ത്യ 11-10ല്‍ മുന്നിലെത്തി. എന്നാല്‍ ഫ്രെഡറിക്കോയുടെ ഫലപ്രദമായ പ്രതിരോധത്തിലൂടെ അര്‍ജന്റീന 14-13 ലീഡില്‍ എത്തി. വൈഷ്ണവിന്റെ തകര്‍പ്പന്‍ സ്മാഷുകളോടെ ഇന്ത്യ വിണ്ടും 18-17 ലീഡ് തിരിച്ചുപിടിച്ചു. പിന്നീട് ലീഡ് നിലനിര്‍ത്തിയ ഇന്ത്യ 25-23ന് സെറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ പൂര്‍ണമായി അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. തുടക്കത്തില്‍ തന്നെ 10-3 ലീഡ് എടുത്ത അവര്‍ 16-8 ലീഡിലേക്കു കുതിച്ചു. ഏറെ വിയര്‍ക്കാതെ തന്നെ 25-16ന് അര്‍ജന്റീന സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ തുടക്കത്തിലെ ലീഡ് ഒടുക്കം വരെ നിലനിര്‍ത്തിയ അര്‍ജന്റീന 25-16ന് സെറ്റും മല്‍സരവും സ്വന്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.