1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2017

 

അനീഷ് ജോണ്‍: ലോക വോളി ബോള്‍ ചരിത്രത്തില്‍ കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവന യശ്ശശരീരനായ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് യുക്മയുടെ ആദരവ് . മെയ് 20 നു ലിവര്‍പൂളില്‍ വെച്ച് യുക്മ വോളി ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിക്കുന്നതു പ്രശസ്ത തരാം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥം .യുക്മ നാഷണല്‍ കമ്മറ്റിയുടെയും നോര്‍ത്ത് വെസ്റ്റ് റീജിയന്റെയും ലിമ ലിംക തുടങ്ങിയ അസ്സോസ്സിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ ആണ് ടുര്‍ണമാണെറ് . യു കെയിലെ മുഴുവന്‍ വോളി ബോള്‍ പ്രേമികളുടെയും ആശയവും ആവേശവും ഉള്‍ക്കൊണ്ടാണ് യുക്മ നാഷണല്‍ കമ്മറ്റി വോളി ബോള്‍ ട്യുര്ണമെന്റു എന്ന ആശയം രുപീകരിച്ചതു . ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും അഞ്ഞൂറ്റൊന്ന് പൗണ്ട് ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുനൂറ്റി അന്‍പത്തൊന്നു പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നൂറ്റൊന്ന് പൗണ്ടും ട്രോഫിയും നല്‍കുന്നതാണ്.

കേരളത്തില്‍ നിന്നുള്ള പ്രശസ്ത വോളീബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്ജ് . കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന ഗ്രാമത്തിലാണ് ജിമ്മി ജോര്‍ജ്ജ് ജനിച്ചത് . 1955 മാര്‍ച്ച് 8നു ജോര്‍ജ്ജ് ജോസഫിന്റെയും മേരി ജോര്‍ജ്ജിന്റെയും രണ്ടാമത്തെ മകനായി ജിമ്മി ജോര്‍ജ്ജ് ജനിച്ചു ജിമ്മി ജോര്‍ജ്ജിനും സഹോദരന്മാര്‍ക്കും വോളീബോളിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തത് പിതാവായിരുന്നു. ആദ്യകാലത്ത് നീന്തലിലായിരുന്നു ജിമ്മിയുടെ ശ്രദ്ധ. പിന്നീടാണ് അദ്ദേഹം വോളീബോളിലേയ്ക്ക് തിരിഞ്ഞത്

ജിമ്മി ജോര്‍ജ്ജാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രൊഫഷണല്‍ വോളീബോള്‍ താരം. വോളീബോളില്‍ ലോകത്തിലെ 80കളിലെ പത്ത് മികച്ച അറ്റാക്കര്‍!മാരില്‍ ഒരാളായി ജിമ്മി ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയില്‍ ക്ലബ് വോളി ബാള്‍ കളിച്ച ജിമ്മി ജോര്‍ജ്ജ് തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. . ഇന്ത്യയുടെ ദേശീയ വോളിബോള്‍ ടീമില്‍ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യന്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1986 ലെ ഏഷ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം അംഗമായിരുന്നു. . ഇന്ത്യയിലെ ഒരു സ്‌പോര്‍ട്ട്‌സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോര്‍ജ്ജിനു ലഭിച്ചു. അര്‍ജുന അവാര്‍ഡും ഇതില്‍ ഉള്‍പ്പെടും. 21ആം വയസ്സില്‍ അര്‍ജുന അവാര്‍ഡ് നേടുമ്പോള്‍ ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്ജ്

ജി.വി. രാജ അവാര്‍ഡ് (1975), കേരളത്തിലെ ഏറ്റവും മികച്ച സ്‌പോര്‍ട്ട്‌സ് താരത്തിനുള്ള മനോരമ അവാര്‍ഡ് (1976). 197982 കാലഘട്ടത്തില്‍ അബുദാബി സ്‌പോര്‍ട്ട്‌സ് ക്ലബ്ബിനു വേണ്ടി കളിക്കുമ്പോള്‍ ഗള്‍ഫിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 84 വരെയും 85 മുതല്‍ 87 വരെയും ഇറ്റലിയിലെ പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കുവേണ്ടി ജിമ്മി ജോര്‍ജ്ജ് കളിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി ജിമ്മി ജോര്‍ജ്ജ് കരുതപ്പെട്ടു.ഒരു കാറപകടത്തില്‍ ഇറ്റലിയില്‍ വെച്ച് ജിമ്മി ജോര്‍ജ്ജ് 1987 നവംബര്‍ 30നു അന്തരിച്ചു. മരിയ്ക്കുമ്പോള്‍ 32 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ലിംക പ്രസിഡന്റ് ബിജുമോന്‍ മാത്യു, ലിമ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍, സെബാസ്റ്റ്യന്‍ ജോസഫ്, മാത്യു അലക്‌സാണ്ടര്‍, മനോജ് വടക്കേടത്ത്, തോമസ് ജോണ്‍ വാരിക്കാട്ട്, ബിജു പീറ്റര്‍, കൂടാതെ എല്‍.വി.സി. അംഗങ്ങളായ ടീം മാനേജര്‍ സണ്ണി ജോസഫ്, ബിനോയി ജോര്‍ജ്, റിജിയണ്‍ സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ഷാജു കാവുങ്ങ എന്നിവര്‍ പങ്കെടുത്തു.

യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ട്യുണ്‍ബമെന്റിന്റെ ഭാഗമാകാന്‍ താല്പര്യം ഉള്ളവരും കൂടാതെ
പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകളും കുഞ്ഞുമോന്‍ ജോബ് (07828976113), സാജു കാവുങ്ങ (07850006328), സണ്ണി ജോസഫ് (07450990305) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.